ദേശീയം (www.evisionnews.in): നേതാക്കള്‍ ഒന്നൊഴിയാതെ പാര്‍ട്ടി വിടുന്നതോടെ പഞ്ചാബില്‍ അടിയന്തരയോഗം വിളിച്ച് ബി.ജെ.പി. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി ബി.ജെ.പി നേതാക്കളാണ് ശിരോമണി അകാലിദളില്‍ ചേര്‍ന്നത്. സംസ്ഥാന അധ്യക്ഷന്‍ അശ്വനി ശര്‍മയുടെ നേതൃത്വത്തിലായിരുന്നു യോഗം.
ആറു വര്‍ഷം മുന്‍പ് ബി.ജെ.പിയില്‍ നിന്ന് പുറത്താക്കിയ മുന്‍മന്ത്രി അനില്‍ ജോഷി കഴിഞ്ഞ ദിവസമാണ് ശിരോണി അകാലിദളില്‍ ചേര്‍ന്നത്. ഇതിന് പിന്നാലെ സംസ്ഥാന-ജില്ലാ നേതൃത്വത്തില്‍പ്പെട്ട നേതാക്കളും ശിരോമണി അകാലിദളില്‍ ചേര്‍ന്നിരുന്നു. മുന്‍ എം.എല്‍.എ സുഖ്പാല്‍ സിംഗ് നന്നു കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നു. കാര്‍ഷിക നിയമത്തിനെതിരെ നടന്ന പ്രക്ഷോഭത്തിനിടെ സമരക്കാര്‍ മരിക്കാനിടയായ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സുഖ്പാല്‍ പാര്‍ട്ടിവിട്ടത്.
Post a Comment
0 Comments