കാസര്‍കോട് (www.evisionnews.in): തായലങ്ങാടിയില്‍ ബൈക്കുകളിലെത്തിയ സംഘം രണ്ടു യുവാക്കളെ അതിക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അക്രമി സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. തളങ്കര പടിഞ്ഞാറിലെ നെയിമു എന്ന യുവാവാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ആഗസ്റ്റ് എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. അക്രമത്തിനിരയായ അനസിന്റെ സുഹൃത്ത് ഇജാസിന്റെ വാഹനം യുവാക്കളുടെ ബൈക്കില്‍ ഉരസാനായതിന്റെ പേരില്‍ തുടങ്ങിയ തര്‍ക്കത്തിന്റെ ഭാഗമായാണ് അന്ന് രാത്രി യുവാക്കള്‍ ഏഴു ബൈകുകളിലായി സംഘടിച്ചെത്തി അനസിനെയും സുഹൃത്ത് ഇജാസിനെയും ക്രൂരമായി മര്‍ദിച്ചത്. യുവാക്കള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞു വിളിച്ചു കൊണ്ടുപോവുകയും ഇരുമ്പ് പോലുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് അനസിനെയും ഇജാസിനെയും അക്രമിക്കുകയിരുന്നു. അക്രമത്തില്‍ അനസിന്റെ കണ്ണിനും മുഖത്തെ എല്ലിനും ഗുരുതരമായി പരിക്ക് പറ്റിയിട്ടുണ്ട്.
തായലങ്ങാടിയില്‍ ബൈക്കിലെത്തിയ സംഘം യുവാക്കളെ അതിക്രൂരമായി മര്‍ദിച്ച സംഭവം: ഒരാള്‍ അറസ്റ്റില്‍
10:12:00
0
കാസര്‍കോട് (www.evisionnews.in): തായലങ്ങാടിയില്‍ ബൈക്കുകളിലെത്തിയ സംഘം രണ്ടു യുവാക്കളെ അതിക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അക്രമി സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. തളങ്കര പടിഞ്ഞാറിലെ നെയിമു എന്ന യുവാവാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ആഗസ്റ്റ് എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. അക്രമത്തിനിരയായ അനസിന്റെ സുഹൃത്ത് ഇജാസിന്റെ വാഹനം യുവാക്കളുടെ ബൈക്കില്‍ ഉരസാനായതിന്റെ പേരില്‍ തുടങ്ങിയ തര്‍ക്കത്തിന്റെ ഭാഗമായാണ് അന്ന് രാത്രി യുവാക്കള്‍ ഏഴു ബൈകുകളിലായി സംഘടിച്ചെത്തി അനസിനെയും സുഹൃത്ത് ഇജാസിനെയും ക്രൂരമായി മര്‍ദിച്ചത്. യുവാക്കള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞു വിളിച്ചു കൊണ്ടുപോവുകയും ഇരുമ്പ് പോലുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് അനസിനെയും ഇജാസിനെയും അക്രമിക്കുകയിരുന്നു. അക്രമത്തില്‍ അനസിന്റെ കണ്ണിനും മുഖത്തെ എല്ലിനും ഗുരുതരമായി പരിക്ക് പറ്റിയിട്ടുണ്ട്.
Post a Comment
0 Comments