മഞ്ചേശ്വരം (www.evisionnews.in): പുത്തിഗെ പഞ്ചായത്തിലെ സീതാംഗോളിയില്‍ 110 കെവി സബ്‌സ്റ്റേഷന്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചതായി എകെഎം അഷ്റഫ് എംഎല്‍എ. പദ്ധതിയുടെ സാധ്യതാപഠനം പൂര്‍ത്തിയായിട്ടുണ്ട്. രണ്ടേക്കര്‍ ഭൂമിയാണ് പദ്ധതിക്ക് ആവശ്യമായി വരുന്നത്. റവന്യു ഭൂമി പാട്ടത്തിനെടുത്തോ സ്വകാര്യ ഭൂമി പൊന്നും വില കണക്കാക്കി വാങ്ങുന്നതിനുമാണ് വൈദ്യുതി ബോര്‍ഡ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി എംഎല്‍എയെ അറിയിച്ചു. പുതിയ സബ് സ്റ്റേഷന്‍ യഥാര്‍ഥ്യമായാല്‍ ഈ മേഖലയിലെ വൈദ്യുതി ക്ഷാമത്തിനും വോള്‍ട്ടേജ് ക്ഷാമത്തിനും പരിഹാരമാവുമെന്നും എംഎല്‍എ പറഞ്ഞു.
സീതാംഗോളിയില്‍ 110 കെവി സബ് സ്റ്റേഷന്‍ പരിഗണനയില്‍: എകെഎം അഷ്റഫ് എംഎല്‍എ
20:09:00
0
മഞ്ചേശ്വരം (www.evisionnews.in): പുത്തിഗെ പഞ്ചായത്തിലെ സീതാംഗോളിയില്‍ 110 കെവി സബ്‌സ്റ്റേഷന്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചതായി എകെഎം അഷ്റഫ് എംഎല്‍എ. പദ്ധതിയുടെ സാധ്യതാപഠനം പൂര്‍ത്തിയായിട്ടുണ്ട്. രണ്ടേക്കര്‍ ഭൂമിയാണ് പദ്ധതിക്ക് ആവശ്യമായി വരുന്നത്. റവന്യു ഭൂമി പാട്ടത്തിനെടുത്തോ സ്വകാര്യ ഭൂമി പൊന്നും വില കണക്കാക്കി വാങ്ങുന്നതിനുമാണ് വൈദ്യുതി ബോര്‍ഡ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി എംഎല്‍എയെ അറിയിച്ചു. പുതിയ സബ് സ്റ്റേഷന്‍ യഥാര്‍ഥ്യമായാല്‍ ഈ മേഖലയിലെ വൈദ്യുതി ക്ഷാമത്തിനും വോള്‍ട്ടേജ് ക്ഷാമത്തിനും പരിഹാരമാവുമെന്നും എംഎല്‍എ പറഞ്ഞു.
Tags
Post a Comment
0 Comments