Type Here to Get Search Results !

Bottom Ad

കോവിഡ് പ്രതിരോധ പ്രവര്‍ത്തനം: ജില്ലയില്‍ 49 സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍


കാസര്‍കോട് (www.evisionnews.co): ജില്ലയിലെ കോവിഡ് പ്രതിരോധന പ്രവര്‍ത്തനങ്ങള്‍ളുടെ ഭാഗമായി 49 സെക്ടറല്‍ മജിസ്ട്രേറ്റ്മാരെ കൂടി നിയമിച്ചു. ഇതില്‍ പത്തു പേര്‍ റിസേര്‍വാണ്. കോവിഡിന്റെ തുടക്കത്തില്‍ ജില്ലയിലെ ഹയര്‍സെക്കന്ററി അധ്യാപകര്‍മാത്രമായിരുന്നു സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍. പുതുക്കിയ ലിസ്റ്റ് പ്രകാരം ജില്ലയിലെ ഗസ്റ്റഡ് ഉദ്യോഗസ്ഥരെ കൂടി സെക്ടറല്‍ മജിസ്ട്രേറ്റ് മാരായി നിയമിച്ചു.   

വിവിധ തലത്തിലുള്ള കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വകുപ്പുകളിലെ ഓഫീസര്‍മാരുമായി സഹകരിച്ചാണ് സെക്ടര്‍ മജിസ്ട്രേറ്റര്‍ പ്രവര്‍ത്തിക്കുക. കടകളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും ഉടമസ്ഥന്‍ അടക്കമുള്ള ജീവനക്കാര്‍ മാസ്‌ക് എന്നിവ ശരിയായ രീതിയില്‍ ധരിച്ചിട്ടുണ്ടോ എന്നും സാനിറ്റൈസര്‍ ഉപയോഗിക്കുന്നുണ്ടോ എന്നുമുള്ള കാര്യങ്ങളും സ്ഥാപനത്തിനു മുന്നില്‍ ആള്‍ക്കാര്‍ കൂട്ടം കൂടുന്ന സാഹചര്യം ഉണ്ടാവുന്നില്ലെന്നും അകലം പാലിക്കുന്നുണ്ടെന്നും സെക്ടര്‍ മജിസ്ട്രേറ്റുമാര്‍ പരിശോധിക്കും. പൊതുസ്ഥലങ്ങളില്‍ ജനങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കുന്നുണ്ടോയെന്നും ഇവര്‍ പരിശോധിച്ച് നടപടിയെടുക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad