Type Here to Get Search Results !

Bottom Ad

ഹയര്‍ സെക്കന്ററി ഒന്നാം വര്‍ഷ പ്രവേശനം ആഗസ്റ്റ് ആദ്യയാഴ്ച മുതല്‍


കേരളം (www.evisionnews.co): കേരള ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഒന്നാം വര്‍ഷ പ്രവേശനം ആഗസ്റ്റ് ആദ്യയാഴ്ച മുതല്‍ ആരംഭിക്കുമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും. പാലക്കാട് മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ 20 ശതമാനം സീറ്റും തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ 10 ശതമാനം സീറ്റുമാണു കൂട്ടുക. ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ പരീക്ഷയില്‍ റെക്കോര്‍ഡ് വിജയമാണ് ഇക്കുറി രേഖപ്പെടുത്തിയത്, 87.94%. സംസ്ഥാനത്ത് 3,28,702 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. സയന്‍സ് 90.52%, ഹ്യുമാനിറ്റീസ് 80.04%, കൊമേഴ്‌സ് 89.13%, ആര്‍ട്ട് 89.33% എന്നിങ്ങനെയാണ് വിജയം. സേ പരീക്ഷ, പുനഃപരിശോധന എന്നിവയ്ക്ക് ജൂലൈ 31 വരെ അപേക്ഷിക്കാം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad