Type Here to Get Search Results !

Bottom Ad

ഗവേഷണ വിഷയം മുത്തലാഖ്: യുണിവേഴ്‌സിറ്റി അനുവദിച്ചിട്ടും പിഎച്ച്ഡി പ്രവേശനം നിഷേധിച്ചതായി പരാതി


കാസര്‍കോട് (www.evisionnews.co): ഗവേഷണത്തിന് മുത്തലാഖ് വിഷയമായി തെരഞ്ഞെടുത്തതിന്റെ പേരില്‍ പിഎച്ചഡി പ്രവേശനം നിഷേധിച്ചതായി പരാതി. കൊച്ചി സ്വദേശിയും പത്തുവര്‍ഷമായി കാസര്‍കോട് താമസക്കാരനുമായ അഡ്വ. വിഎ നസീറാണ് മംഗളൂരുവിലെ ഒരു സര്‍വകലാശാലയിലെ വകുപ്പ് ഡീനിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.

മംഗളൂരുവിലെ ഒരു സര്‍വകലാശാല യില്‍ ഇസ്്‌ലാമിക് സ്റ്റഡീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പിഎച്ച്ഡിക്ക് പ്രവേശനം ലഭിച്ചതായി കത്ത് ലഭിച്ചിട്ടും വിഷയം മുത്തലാഖ് സംബന്ധമായതില്‍ ഡീന്‍ പ്രവേശനത്തിന് തടസം നില്‍ക്കുന്നതായണ് പരാതി. എല്‍എല്‍എം, എംഎ ഇസ്്‌ലാമിക് സ്റ്റഡീസ് എന്നീവിഷയങ്ങളില്‍ ബിരുദമുള്ള നസീര്‍ കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് പിഎച്ച്ഡിക്ക് അപേക്ഷിച്ചത്. നെറ്റ് യോഗ്യതയുള്ളതിനാല്‍ പ്രവേശന പരീക്ഷയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. 

എന്നാല്‍ പിഎച്ച്ഡിക്കായുള്ള ഇന്റര്‍വ്യൂയില്‍ പങ്കെടുക്കാന്‍ സര്‍വകലാശാല നിര്‍ദേശിക്കുകയും അതുപ്രകാരം ഇന്റര്‍വ്യൂയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. കാശ്മീര്‍ സര്‍വകലാശാല, ജാമിയ മില്ലിയ സര്‍വകലാശാല എന്നിവിടങ്ങളിലെ ഇസ്്‌ലാമിക് സ്റ്റഡീസ് ഉള്‍പ്പെടുന്ന വിദഗ്ദ സംഘം നസീറുമായി കൂടിക്കാഴ്ച നടത്തുകയും പിഎച്ച്ഡിക്ക് പ്രവേശനം നല്‍കുകയും ചെയ്തു.

2020 ഡിസംബര്‍ ഒന്നിന് പിഎച്ച്ഡിക്ക് പ്രവേശനം നല്‍കി കൊണ്ട് സര്‍വകലാശാല രജിസ്ട്രാര്‍ ഒപ്പിട്ട കത്തും ലഭിച്ചു. എന്നാല്‍ സര്‍വകലാശാല ഡീന്‍ മുത്തലാഖ് വിഷയമായതിനാല്‍ പ്രവേശനാനുമതി നിഷേധിക്കുകയായിരുന്നു. വകുപ്പ് തലവന്റെ നിലപാടിനെതിരെ കേന്ദ്രവിദ്യാഭ്യാസ മന്ത്രി, കര്‍ണാടക വിദ്യാഭ്യാസ മന്ത്രി, യുജിസി, ന്യൂനപക്ഷ കമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് മുമ്പാകെ പരാതി നല്‍കാനിരിക്കുകയാണ് നസീര്‍.

Post a Comment

0 Comments

Top Post Ad

Below Post Ad