ഉദുമ (www.evisionnews.co): 2020-21 അധ്യായന വര്‍ഷത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ എം.എസ്.എഫ് ഉദുമ പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. ജില്ലയുടെ ചരിത്രത്തില്‍ ആദ്യമായി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്ക് എന്ന അപൂര്‍വ്വ നേട്ടം കൈവരിച്ച ഉദുമ എരോല്‍ സ്വദേശി മുഹമ്മദ് ഫൈസാന്‍ ടി.കെ, എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയ തെക്കേക്കര സ്വദേശിനി അമീനത്ത് അസ്മീന തസ്നി എന്നിവര്‍ക്കാണ് അനുമോദനം നല്‍കിയത്.
എം.എസ്.എഫ് ഉദുമ പഞ്ചായത്ത് കമ്മിറ്റിയുടെ ഉപഹാരം ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട് കൈമാറി. യൂത്ത് ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം ടികെ ഹസീബ്, എം.എസ്.എഫ് ഉദുമ മണ്ഡലം വൈസ് പ്രസിഡന്റ് ഫായിസ് മൂക്കുന്നോത്ത്, ഉദുമ പഞ്ചായത്ത് ട്രഷറര്‍ സലാം മാങ്ങാട്, എം.എസ്.എഫ് ഉദുമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ജിയാദ് നാലാംവാതുക്കല്‍, നാലാംവാതുക്കല്‍ ശാഖാ പ്രസിഡന്റ് സിദ്ദീഖ് പങ്കെടുത്തു.
Post a Comment
0 Comments