കാസര്‍കോട് (www.evisionnews.co): 91ശതമാനം ഫലപ്രാപ്തിയുള്ള സ്പുട്‌നിക് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ മെഡോക്ക് പോളിക്ലിനിക്കില്‍ ആരംഭിച്ചു. ഒരു ഡോസിന് 1145 രൂപ എന്ന നിരക്കിലാണ് വാക്‌സിന്‍ വിതരണം ചെയ്യുക. രണ്ടാം ഡോസ് 21 ദിവസത്തിന് ശേഷം ലഭ്യമാക്കും. പ്രവാസികളടക്കം വാക്‌സിന്‍ ലഭിക്കാതെ നെട്ടോട്ടമോടുന്ന സാഹചര്യത്തില്‍ കാസര്‍കോട്ടുകാര്‍ക്കടക്കം വലിയ ആശ്വാസമാണ് മെഡോക്കിന്റെ സേവനം. തൊക്കോട്ട് ദേശീയപാതക്കരികില്‍ ബ്രിഡ്ജ് ബൈ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന മെഡോക്ക് പോളിക്ലിനിക്കില്‍ കോവിഡ് പരിശോധനയും (ആര്‍ടിപിസിആര്‍) ലഭ്യമാണ്.
ഗമാലേയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആന്റ്് മൈക്രോബയോളജി വികസിപ്പിച്ചെടുത്ത കോവിഡ്-19 നുള്ള വൈറല്‍ വെക്റ്റര്‍ വാക്‌സിനാണ് സ്പുട്‌നിക് വി. റഷ്യന്‍ ആരോഗ്യ മന്ത്രാലയം 2020 ഓഗസ്റ്റ് 11 ന് ഗാം-കോവിഡ്-വാക് എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തത്. റഷ്യ, അര്‍ജന്റീന, ബെലാറസ്, ഹംഗറി, സെര്‍ബിയ, ഐക്യ അറബ് എമിറേറ്റ്‌സ് തുടങ്ങിയ 60 രാജ്യങ്ങളില്‍ ഇതിനകം കോടിക്കണക്കിന് ഡോസുകള്‍ വിതരണം ചെയ്തുകഴിഞ്ഞു.
Post a Comment
0 Comments