Type Here to Get Search Results !

Bottom Ad

സച്ചാര്‍ ശുപാര്‍ശ അട്ടിമറി: മുസ്ലിം സംഘടനകളുടെ കളക്ട്രേറ്റ് ധര്‍ണ നാലിന്




കാസര്‍കോട്: (www.evisionnews.co) സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ശുപാര്‍ശനടപ്പിലാക്കുന്നതില്‍ കേരള സര്‍ക്കാര്‍ വരുത്തിയ വീഴ്ചക്കെതിരെ ശക്തമായ പ്രക്ഷോഭം നടത്താന്‍ കാസര്‍കോട് ടി.എ.ഇബ്രാഹിം സ്മാരക മന്ദിരത്തില്‍ ചേര്‍ന്ന മുസ്ലിം സംഘടന നേതൃയോഗം തീരുമാനിച്ചു. ഇന്ത്യയിലെ മുസ്ലിം പിന്നോക്കജനവിഭാഗങ്ങളുടെ അവസ്ഥയെ കുറിച്ച് പഠനംനടത്തിശുപാര്‍ശകള്‍ സമര്‍പ്പിക്കനും മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര ഗവണ്‍മെന്റ് ചുമതലപ്പെടുത്തിയതനുസരിച്ച് ജസ്റ്റീസ് രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ നടപ്പാക്കിയപ്പോള്‍ കേരളത്തിലെ മുസ്ലിം ജനവിഭാഗത്തിന് അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ നിഷേധിക്കുകയാണ് ചെയ്തത്.

മുസ്ലിംകള്‍ക്ക് മാത്രമായി ശുപാര്‍ശ ചെയ്യപ്പെട്ട ആനുകൂല്ല്യങ്ങള്‍ പാലോളി കമ്മിറ്റിയെന്ന പേരില്‍ ഒരു കമ്മിറ്റിയുണ്ടാക്കി അട്ടിമറിക്കുകയാണ്  അന്നത്തെ സര്‍ക്കാര്‍ ചെയ്തത്. മുസ്ലിംങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ ഉന്നയിക്കുന്നതിനെ വര്‍ഗീയമായി അധിക്ഷേപിക്കുന്ന പ്രവണക്കെതിരെ ബോധവല്‍ക്കരണം നടത്തുന്നതിനും സഹോദര സമുദായങ്ങള്‍ക്കിടയില്‍ ഇത് സംബന്ധിച്ച തെറ്റിദ്ധാരണ നീക്കം ചെയ്യുന്നതിനും യോഗം പദ്ധതികളാവിഷ്‌കരിച്ചു. പ്രക്ഷോഭ പരിപാടിയുടെ ആദ്യ ഘട്ടമെന്ന നിലയില്‍ ഓഗസ്റ്റ് 4 ന് 11 മണിക്ക് കളക്ട്രേറ്റ് പടിക്കല്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ധര്‍ണ്ണ നടത്താന്‍ തീരുമാനിച്ചു.

മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. കേരള സമസ്ത ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ വൈസ് പ്രസിഡണ്ട് യു.എം.അബ്ദുല്‍ റഹ്‌മാന്‍ മൗലവി ഉല്‍ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍ സ്വാഗതം പറഞ്ഞു. അബ്ദുല്‍ സലാം ദാരിമി (സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ), മുഹമ്മദ് ശാഫി, അഷറഫ് ബായാര്‍ (ജമാഅത്തെ ഇസ്ലാമി), വി.കെ.പി ഇസ്മായില്‍, സി.എച്ച് സുലൈമാന്‍ (എം.എസ്.എസ്.), സി.എച്ച്. അബ്ദുല്‍ റഹ്‌മാന്‍, കെ.ടി. ഇസ്മായില്‍ (കെ.എന്‍.എം മര്‍ക്കസുദ്ദഅവ), മുഹമ്മദ് ഷരീഫ് ടി.എം (വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍), വി.കെ. ഹംസ വഹബി (എസ്.വൈ.എഫ്), എന്‍എ നെല്ലിക്കുന്ന് എം.എല്‍.എ, എ.കെ.എം അഷ്‌റഫ് എം.എല്‍.എ, മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ കല്ലട്ര മാഹിന്‍ ഹാജി, വി.കെ.പി ഹമീദലി, എം.ബി യൂസഫ്, അസീസ് മരിക്കെ, കെ മുഹമ്മദ് കുഞ്ഞി, വി.പി അബ്ദുല്‍ ഖാദര്‍, പി.എം. മുനീര്‍ ഹാജി, മൂസാബി ചെര്‍ക്കള സംസാരിച്ചു.


Post a Comment

0 Comments

Top Post Ad

Below Post Ad