കാസര്‍കോട് (www.evisionnews.co): കാസര്‍കോട് കീഴൂർ അഴിമുഖത്ത് തിരമാലയില്‍പെട്ട് വള്ളം മറിഞ്ഞ് കാണാതായ രണ്ടു മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി. കാസർകോട് കസബ സ്വദേശി സന്ദീപ്, അജാനൂർ സ്വദേശി കാർത്തിക് എന്നിവരുടെ മൃതദേഹമാണ് ഇന്ന് പുലർച്ചെ കോട്ടിക്കുളം കോടി കടപ്പുറത്ത് കണ്ടെത്തിയത്. കാണാതായ രതീഷന് വേണ്ടി തെരച്ചിൽ തുടരുകയാണ്.
ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം. കാസര്‍കോട് കസബ കടപ്പുറത്ത് നിന്നും മീന്‍ പിടിക്കാനായി പുറപ്പെട്ട തോണി കീഴൂർ മുഖത്തിനടുത്ത് മറിയുകയായിരുന്നു. തോണിയിലുണ്ടായിരുന്ന രവി, ഷിബിന്‍, മണിക്കണ്ഠന്‍, ശശി എന്നിവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.
Post a Comment
0 Comments