കാസര്‍കോട് (www.evisionnews.co): കാസര്‍കോട് മെഡിക്കല്‍ കോളജിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനുള്ള സാങ്കേതിക തടസങ്ങള്‍ നീങ്ങി. ഇനി ആസ്പത്രി ബ്ലോക്കിന്റെ നിര്‍മ്മാണം അടക്കം പൂര്‍ത്തീകരിച്ച് മെഡിക്കല്‍ കോളേജ് ഉടന്‍ യാഥാര്‍ഥ്യമാകാന്‍ കളമൊരുങ്ങുകയാണ്. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കിയ കത്തിനുള്ള മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.
മെഡിക്കല്‍ കോളേജിന്റെ കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള വികസന പദ്ധതിക്കായി കിറ്റ്കോ തയാറാക്കി നല്‍കിയ കണ്‍സപ്റ്റ് നോട്ട് സൂക്ഷ്മ പരിശോധന നടത്തിയ ശേഷം പ്രസ്തുത പദ്ധതിക്ക് 192,50,51,717 രൂപയുടെ ഭരണാനുമതിക്കായാണ് നേരത്തെ മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയം ടെക്നിക്കല്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നത്. അതുപ്രകാരം കിഫ്ബി പദ്ധതിക്കായി ഭരണാനുമതി തേടി കഴിഞ്ഞ മാസം 16ന് മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയത്തില്‍ നിന്ന് സര്‍ക്കാരിന് പ്രൊപ്പോസല്‍ നല്‍കിയിരുന്നു.
ഇതില്‍ പദ്ധതിയുമായി ബന്ധപ്പെട്ട ജി.എസ്.ടി., കണ്‍സള്‍ട്ടന്‍സി ചാര്‍ജ് മുതലായവ ഉള്‍പ്പെടുത്തിയതായും വിവിധ പദ്ധതികള്‍ക്ക് ജി.എസ്.ടി. ശതമാനം വ്യത്യസ്തമായതിനാല്‍ ശുപാര്‍ശ പുതുക്കി നല്‍കുന്നതിനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതേ തുടര്‍ന്ന് കാസര്‍കോട് മെഡിക്കല്‍ കോളേജിലെ കിഫ്ബി പദ്ധതിക്കായി 160,23,40,367 രൂപയുടെ ഭരണാനുമതി തേടി ഈ മാസം 7ന് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് പുതിയ പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് എന്‍എ നെല്ലിക്കുന്ന് എം.എല്‍.എയുടെ കത്തിനുള്ള മറുപടിയില്‍ മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ വ്യക്തമാക്കി.
Post a Comment
0 Comments