Type Here to Get Search Results !

Bottom Ad

ചെര്‍ക്കളം അബ്ദള്ള ജില്ലയുടെ വികസന ശില്‍പി: കെപിഎ മജീദ്



കാസര്‍കോട് (www.evisionnews.co): കേരളത്തിന്റെ വടക്കേ അറ്റമായ കാസര്‍കോട് ജില്ലയുടെ ശബ്ദം ഭരണസിരാ കേന്ദ്രങ്ങളില്‍ നിരന്തരം എത്തിച്ച് നാടിന്റെ നന്മയ്ക്കും വികസനത്തിനും വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ച ജില്ലയുടെ വികസന ശില്പിയായിരുന്ന നേതാവായിരുന്നു ചെര്‍ക്കളം അബ്ദുള്ളയെന്ന് മുസ്ലിം ലീഗ് ലീഗ് നിയമസഭ പാര്‍ട്ടി സെക്രട്ടറി കെ.പി.എ മജീദ് പ്രസ്താവിച്ചു.

മുസ്ലിം ലീഗ് നേതാവ്, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍, എംഎല്‍എ, മന്ത്രി എന്നീ നിലകളില്‍ സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളാണ് ചെര്‍ക്കളം കാഴ്ചവെച്ചത്. ഏത് ഉത്തരവാദിത്വവും ഏല്‍പ്പിച്ചാലും അത് ഭംഗിയായി കൈകാര്യം ചെയ്ത് എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്ന ചെര്‍ക്കളം ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ ഏതറ്റംവരെ പോകാനും മടിച്ചിരുന്നില്ല.

എകെ ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കാസര്‍കോട് കളക്ടറെ നിയമിക്കുന്നതില്‍ കാലതാമസമുണ്ടായപ്പോള്‍ കലക്ടര്‍ നിയമിക്കണമെന്നാവശ്യപ്പെട്ട ചെര്‍ക്കളത്തോട് ചെര്‍ക്കളം അവിടെയുണ്ടാവുമ്പോള്‍ വേറെ കളക്ടറെന്തിനാണെന്ന് ആന്റണി തിരിച്ചു ചോദിച്ചത്. ചെര്‍ക്കളം അബ്ദുല്ലയുടെ വിടവ് മുസ്ലിംലീഗിനും കാസര്‍ഗോഡ് ജില്ലക്കു വലിയ നഷ്ടമാണ്. ചെര്‍ക്കളം അബ്ദുള്ളയുടെ മൂന്നാം ചരമവാര്‍ഷിക ദിനത്തില്‍ മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി ഓണ്‍ലൈനില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെപിഎ മജീദ്.

ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് ഖാസി പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തി. സി.ടി അഹമ്മദലി, കെ.എം. അബ്ദുല്‍ മജീദ് ബാഖവി, കല്ലട്ര മാഹിന്‍ ഹാജി, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., എ.കെ.എം. അഷറഫ് എം.എല്‍.എ., എം.സി.ഖമറുദ്ധീന്‍, വി.കെ.പി. ഹമീദലി, അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വി.പി.അബ്ദുല്‍ ഖാദര്‍, വി.കെ.ബാവ, പി.എം. മുനീര്‍ ഹാജി, മൂസ ബി ചെര്‍ക്കളം, കെ.എം. ശംസുദ്ധീന്‍ ഹാജി, കെ.ഇ.എ ബക്കര്‍, കെ. അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, അബ്ദുല്‍ റഹ്മാന്‍ ഒണ്‍ ഫോര്‍, എ.സി.എ ലത്തീഫ്, കാപ്പില്‍ മുഹമ്മദ് പാഷ, സത്താര്‍ മുക്കുന്നോത്ത്, കല്ലട്ര അബ്ദുല്‍ ഖാദര്‍, സി. മുഹമ്മദ് കുഞ്ഞി, ഹാരിസ് ചൂരി, ബേര്‍ക്ക അബ്ദുല്ല കുഞ്ഞി ഹാജി, എം. അബ്ദുല്ല മുഗു, കെ.എം. ബഷീര്‍ തൊട്ടാന്‍, അബ്ബാസ് ഓണന്ത, എ. ഹമീദ് ഹാജി, മുബാറക്ക് ഹസൈനാര്‍ ഹാജി, ഉമ്മര്‍ അപ്പോളോ,

ബഷീര്‍ വെളളിക്കോത്ത്, കെ.ബി. മുഹമ്മദ് കുഞ്ഞി, ഉമ്മറബ്ബ, അബൂബക്കര്‍ സിദ്ദീഖ്, അബ്ദുല്ല കജ, അലി തുപ്പക്കല്‍, അബ്ദുല്ല ഹുസൈന്‍ ദേളി, എച്ച്.എം.അബ്ദുല്ല, എ.എസ്. ഹമീദ്, സോളാര്‍ കുഞ്ഞാഹമ്മദ്, ജലീല്‍ എരുതുംകടവ് , അബ്ദുല്ല കുഞ്ഞി കീഴൂര്‍, നാസര്‍ ചായിന്റടി, പി.എച്ച് ഹാരിസ് തൊട്ടി, അഡ്വ. അബ്ദുല്ല ബേവിഞ്ച, എസ്.എ.എം. ബഷീര്‍, സി.എം.ഖാദര്‍ ഹാജി ചെങ്കള, ലുക്ക്മാന്‍ തളങ്കര, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്,കെ.പി.മുഹമ്മദ് അഷറഫ്, മുഹമ്മദലി, സി.എം.ഇബ്രാഹിം, എ അഹമ്മദ് ഹാജി, അഷറഫ് എടനീര്‍, ഷരീഫ് കൊടവഞ്ചി, മുത്തലിബ് പാറക്കെട്ട്,സി.എ.അബ്ദുല്ല കുഞ്ഞി,ഖാദര്‍ ഹാജി ചെങ്കള, ഹമീദ് പോസൊളിഗെ, പി.വി. മുഹമ്മദ് അസ്ലം, അനസ് എതിര്‍ത്തോട്, ഗഫൂര്‍ ബേക്കല്‍, അഡ്വ. പി.എ.ഫൈസല്‍, ഹസന്‍ നെക്കര, ആയിഷത്ത് താഹിറ, പി.പി.നസീമ ടീച്ചര്‍, മുംതാസ് സമീറ, സമീന ടീച്ചര്‍ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad