കേരളം (www.evisionnews.co): ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെതിരെ പാര്‍ട്ടിതല അന്വേഷണം. ദേവികുളത്ത് ജാതി അടിസ്ഥാനത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ തോല്‍പിക്കാന്‍ ശ്രമം നടത്തി എന്ന ആരോപണത്തെ തുടര്‍ന്നാണ് രാജേന്ദ്രനെതിരെ അന്വേഷണം നടത്തുന്നത്. സിപിഐ (എം) ജില്ല സെക്രട്ടറിയേറ്റിന്റെതാണ് തീരുമാനം. ജില്ല സെക്രട്ടേറിയേറ്റ് അംഗങ്ങളായ സി.വി വര്‍ഗീസ്, പി.എന്‍ മോഹനന്‍ എന്നിവര്‍ക്കാണ് അന്വേഷണ ചുമതല.
2006 മുതല്‍ തുടര്‍ച്ചയായി മൂന്ന് തവണ ദേവികുളം എംഎല്‍എ ആയ എസ് രാജേന്ദ്രന്‍ ഇത്തവണയും സ്ഥാനാര്‍ത്ഥിത്വം പ്രതിക്ഷിച്ചരുന്നു. സ്ഥാനാര്‍തിത്വം നഷ്ടമായത്തോടെ എസ് രാജേന്ദ്രന്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് വിട്ടു നിന്നതായി പോഷക സംഘടനകള്‍ ഉള്‍പ്പടെ വിമര്‍ശനം ഉന്നയിച്ചിരുന്നു. മണ്ഡലത്തിലെ തോട്ടം മേഖലയില്‍ ജാതി അടിസ്ഥാനത്തില്‍ വിഭാഗീയതയ്ക്ക് ശ്രമിച്ചു, എ. രാജയെ വെട്ടി സ്ഥാനാര്‍ത്ഥി ആകാന്‍ കുപ്രചാരണങ്ങള്‍ നടത്തി എന്നീ ആരോപണങ്ങളാണ് എസ് രാജേന്ദ്രനെതിരെ ഉയര്‍ന്നിരിക്കുന്നത്.
ഈ ആരോപണങ്ങള്‍ എല്ലാം കണക്കിലെടുത്താണ് പാര്‍ട്ടി അന്വേഷണം. പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ കാലുവാരല്‍ ഭീഷണി ഉണ്ടായിരുന്നതിനാല്‍ സിപിഎം ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രന്‍ നേരിട്ടാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
Post a Comment
0 Comments