കാസര്‍കോട് (www.evisionnews.co): ഗുരുസ്പര്‍ശം പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ചികിത്സാ സാമഗ്രികള്‍ വിതരണം ചെയ്ത് കേരള പ്രദേശ് സ്‌ക്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ കാസര്‍കോട് ഉപജില്ലാ കമ്മിറ്റി. ജനറല്‍ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്‍. നന്ദികേശന്‍ ആശുപത്രി സൂപ്രണ്ട് ഡോ. രാജാറാമിന് വെന്റിലേറ്റര്‍ കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു.
ജില്ലയില്‍ കെ.പി.എസ്.ടി.എ നടത്തുന്ന 25 ലക്ഷം രൂപയുടെ കോവിഡ് ചികിത്സാ സാമഗ്രികളുടെ വിതരണത്തിന്റെ ഭാഗമായാണ് ഒന്നേകാല്‍ ലക്ഷം രൂപ വിലയുള്ള ബൈപാപ് റസ്മെഡ് വെന്റിലേറ്റര്‍ ജനറല്‍ ആശുപത്രിക്ക് നല്‍കിയത്. കെ.പി.എസ്.ടി.എ കാസര്‍കോട് ഉപജില്ലാ പ്രസിഡണ്ട് എ. ജയദേവന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സന്തോഷ് കുമാര്‍ പി.എസ്, കൗണ്‍സിലര്‍മാരായ കെ.ഒ രാജീവന്‍, ഷീല ചാക്കോ, വൈസ് പ്രസിഡന്റ്് അശോകന്‍ കോടോത്ത്, ജോ. സെക്രട്ടറി രമ...
Post a Comment
0 Comments