കാസര്‍കോട് (www.evisionnews.co): കുടുംബ വഴക്കിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കൊലയുമായി ബന്ധപ്പെട്ട് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പുത്തിഗെ ഉറുമിയിലെ റഫീഖ് (45) ആണ് അറസ്റ്റിലായത്. ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് നാടിനെ നുടക്കിയ കൊലപാതകം നടന്നത്. ഉറുമിയിലെ അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് നിസാറാ (31)ണ് കുത്തേറ്റ് മരിച്ചത്. ഉച്ച ഭക്ഷണം കഴിച്ച് കിടന്നുറങ്ങുകയായിരുന്ന നിസാറിനെ സഹോദരന്‍ റഫീഖ് കുത്തുകയായിരുന്നു. കുത്തേറ്റ പരിക്കുകളോടെ പുറത്തേക്ക് ഓടുന്നതിനിടയില്‍ പിന്തുടര്‍ന്നു വീണ്ടും കുത്തി. വിവരമറിഞ്ഞെത്തിയ അയല്‍വാസികള്‍ നിസാറിനെ കുമ്പളയിലെ സഹകരണ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
നേരത്തെ നിസാറും റഫീഖും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതേതുടര്‍ന്ന് റഫീഖ് വീട്ടില്‍ നിന്നും മാറി താമസിക്കുകയായിരുന്നു. അതിനിടെ ദിവസങ്ങള്‍ക്ക് മുമ്പ് റഫീഖ് വീണ്ടും വീട്ടിലേക്ക് താമസം മാറി. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റത്തിലായിരുന്നുവെന്നും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു. മരിച്ച നിസാര്‍ അവിവാഹിതനാണ്. റഫീഖിന് ഭാര്യയും രണ്ടു മക്കളുമുണ്ട്.
Post a Comment
0 Comments