(www.evisionnews.co) ടോക്യോ ഒളിംപിക്‌സിന്റെ ആദ്യ ദിനം തന്നെ ഇന്ത്യക്ക് മെഡല്‍ നേട്ടം. വനിതകളുടെ വെയ്റ്റ്‌ലിഫ്റ്റിംഗ് 49 കിലോഗ്രാം വിഭാഗത്തില്‍ മീരാഭായി ചാനു ഇന്ത്യക്കായി വെള്ളി നേടി. സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലുമായി ആകെ 202 കിലോ ഗ്രാം ഭാരമുയര്‍ത്തിയാണ് ചാനു രജതപ്പതക്കം കൊയ്തത്. ചൈനയുടെ സിഹുയ് ഹോ (210കിലോഗ്രാം) ഈ ഇനത്തില്‍ സ്വര്‍ണം നേടി. ഇന്തോനേഷ്യയുടെ കാന്റിക ഐഷയ്ക്ക് വെങ്കലം.
ടെന്നീസില്‍ ഉസ്‌ബെക്കിസ്ഥാന്റെ ഡെന്നിസ് ഇസ്‌തോമിനെ കീഴടക്കി സുമിത് നാഗല്‍ രണ്ടാം റൗണ്ടിലെത്തിയതും ഇന്ത്യയുടെ സന്തോഷം ഇരട്ടിപ്പിച്ചു. 6-4, 6-7, 6-4 എന്ന സ്‌കോറിനായിരുന്നു നാഗലിന്റെ ജയം. ഹോക്കിയിലും ആദ്യ മത്സരത്തില്‍ ഇന്ത്യ ജയം കണ്ടെത്തിയിരുന്നു. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ന്യൂസിലന്‍ഡിനെയാണ് ഇന്ത്യന്‍ മറികടന്നത്
Post a Comment
0 Comments