കേരളം (www.evisionnews.co): കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് റമീസ് വാഹനാപടകത്തില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് കസ്റ്റംസ്. കണ്ണൂര്‍ അഴീക്കോട് മൂന്നു നിരത്ത് സ്വദേശി റമീസാണ് പുലര്‍ച്ചെ മരിച്ചത്. കസ്റ്റംസ് ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയതിന് തൊട്ട് പിറകെയാണ് റമീസ് സഞ്ചരിച്ച ബൈക്കില്‍ കാര്‍ ഇടിച്ച് അപകടം ഉണ്ടാകുന്നത്.
കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തില്‍ ചോദ്യം ചെയ്യലിനായി ഇന്നലെ ഹാജരാകാനായിരുന്നു റമീസിന് കസ്റ്റംസ് നോട്ടീസ് നല്‍കിയത്. എന്നാല്‍ ചില അസൗകര്യങ്ങള്‍ കാരണം ഹാജരാകാന്‍ കഴിയില്ലെന്നും മറ്റൊരു ദിവസം ഹാജരാകാമെന്നും അറിയിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ റമീസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. റമീസ് ഓടിച്ചിരുന്ന ബൈക്ക് അര്‍ജുന്‍ ആയങ്കിയുടേതാണെന്നാണ് റിപ്പോര്‍ട്ട്.
റമീസ് അമിത വേഗതയിലെത്തി കാറില്‍ ഇടിച്ചെന്നാണ് പോലീസിന് ലഭിക്കുന്ന പ്രാഥമിക മൊഴി. കാര്‍ തളാപ്പ് സ്വദേശി അശ്വനിന്റെ ഉടമസ്ഥതയിലുള്ളതാണ്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ അര്‍ജുന്‍ ആയങ്കി സ്വര്‍ണ്ണം തട്ടിയെടുക്കാനെത്തിയപ്പോള്‍ കാറില്‍ അര്‍ജുനോപ്പം റമീസും ഉണ്ടായിരുന്നെന്നാണ് കസ്റ്റംസ് പറയുന്നത്.
Post a Comment
0 Comments