കാസര്‍കോട് (www.evisionnews.co): തെരഞ്ഞെടുപ്പ് വീഴ്ച പഠിക്കാനെത്തിയ സമിതിയ്ക്ക് മുന്നില്‍ താന്‍ പറഞ്ഞതായി വരുന്ന വാര്‍ത്തകള്‍ സത്യവിരുദ്ധമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ അറിയിച്ചു. യുഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന രീതിയില്‍ താന്‍ ഒന്നും പറഞ്ഞിട്ടില്ല. പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യാജവും സത്യവുമായി പുലബന്ധമില്ലാത്തതുമാണ്.
തനിക്കെതിരെ കാലങ്ങളായി ചരടുവലിക്കുന്ന ചില തത്പര കക്ഷികളാണ് ഈ വാര്‍ത്തകള്‍ക്ക് പിന്നിലെന്ന് സംശയിക്കുന്നു. യുഡിഎഫ് ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത് മറിച്ചൊരഭിപ്രായം തനിക്കില്ല. മുസ്‌ലിം ലീഗിനെയും ചില നേതാക്കളെയും കുറ്റപ്പെടുത്തി തെരഞ്ഞെടുപ്പ് പരാജയത്തെ ചുരുക്കി കാണാന്‍ താനാഗ്രഹിക്കുന്നില്ല.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉദുമയില്‍ മുസ്‌ലിം ലീഗ് എല്‍ഡിഎഫിന് വോട്ട് മറിച്ചുവെന്നും ചെമ്മനാട്, മുളിയാര്‍, ദേലംപാടി പഞ്ചായത്തുകളില്‍ ലീഗ് വോട്ട് പൂര്‍ണമായും തനിക്ക് ലഭിച്ചില്ലെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് നല്‍കിയെന്നും എന്‍എസ്എസ് വോട്ടുകള്‍ ലഭിച്ചില്ലെന്നും ജില്ലയിലെ തെരഞ്ഞെടുപ്പ് തോല്‍വി പഠിക്കാനെത്തിയ കെപിസിസി അന്വേഷണ സമിതിക്ക് മുന്നില്‍ ബാലകൃഷ്ണന്‍ പറഞ്ഞതായാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
Post a Comment
0 Comments