കേരളം (www.evisionnws.co) കോവിഡ് മഹാമാരിയിൽ പ്രതിസന്ധിയിലായ സാധാരണക്കാരന് ഇരുട്ടടിയായി പാചകവാതക വിലയിലും വൻ വർദ്ധനവ്. ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതകത്തിന് 25രൂപ 50 പൈസയാണ് കൂട്ടിയത്. കൊച്ചിയിലെ വില സിലിണ്ടറിന് 841രൂപ 50 പൈസയായി.
വാണിജ്യ ആവശ്യത്തിനുള്ള സിലണ്ടറുകളുടെ വിലയില്‍ 80 രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലണ്ടര്‍ ഒന്നിന് 1550 രൂപ നല്‍കേണ്ടി വരും. പുതുക്കിയ വില ഇന്ന് മുതല്‍ തന്നെ നിലവില്‍ വരും.
തുടര്‍ച്ചയായ ഇന്ധനവില വര്‍ദ്ധനക്കെതിരെ പ്രതിഷേധം ആളിക്കത്തുന്നതിനിടയിലാണ് പാചകവാതക വിലയിലെ ഇരുട്ടടി. കഴിഞ്ഞ മാസം 17 തവണ പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിച്ചിരുന്നു.
Post a Comment
0 Comments