കാസര്‍കോട് (www.evisionnews.co: മുക്കുപണ്ടം പണയം വെച്ച് ബാങ്കിനെ കബളിപ്പിച്ചെന്ന ബാങ്ക് മാനേജറുടെ പരാതിയില്‍ 13പേര്‍ക്കെതിരെ കേസെടുത്തു. ഇന്‍ഡ്യന്‍ ഓവര്‍സീസ് ബാങ്കിന്റെ ഉദുമ ശാഖയിലാണ് സംഭവം. മേല്‍പറമ്പ്, ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധികളിലെ മുഹമ്മദ് സുഹൈര്‍, ഹസന്‍, റുശൈദ്, അബ്ദുറഹീം, എം അനീസ്, മുഹമ്മദ് ശമ്മാസ്, മുഹമ്മദ് സിയാദ്, മുഹസിന്‍ ജംശീദ്, മുഹമ്മദ് ശഹമത്, മുഹമ്മദ് ജാവിദ്, മുഹമ്മദ് സഫ്വാന്‍, മുഹമ്മദ് ഹാശിം, ഹാരിസുല്ല എന്നിവര്‍ക്കെതിരെയാണ് ബേക്കല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ബാങ്ക് മാനജര്‍ റിജുവിന്റെ പരാതിയിലാണ് കേസ്. 2.75 കോടിയുടെ മുക്കുപണ്ട പണയ തട്ടിപ്പ് നടന്നതായാണ് പരാതി. മുഹമ്മദ് സുഹൈറിന് ബാങ്ക് ജീവനക്കാരുമായി സൗഹൃദമുണ്ടായിരുന്നുവെന്നും ഇത് മുതലെടുത്താണ് തട്ടിപ്പിന് തുടക്കമിട്ടതെന്നും പരാതിയില്‍ പറയുന്നു. സുഹൈര്‍ മൂന്ന് തവണയും തുടര്‍ന്ന് ഇയാളുടെ ബന്ധത്തിലുള്ള ബാക്കിയുള്ളവരും വിവിധ അകൗണ്ടുകളിലൂടെയും പണയം വെച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് മാനജര്‍ പറയുന്നു. സുഹൈര്‍ തന്നെയാണ് മറ്റുള്ളവരെയും ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് പരിചയപ്പെടുത്തിയതെന്നും വിശ്വാസം കൊണ്ടാണ് ആഭരണങ്ങളില്‍ കൂടുതല്‍ പരിശോധനയ്ക്ക് തയാറാവാത്തതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
ഓഡിറ്റിംഗ് സമയത്ത് സ്വര്‍ണത്തില്‍ സംശയം തോന്നിയതിനാല്‍ വിശദമായി പരിശോധിച്ചപ്പോള്‍ ഇവയെല്ലാം മുക്കുപണ്ടയമാണെന്ന് തെളിയുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ബേക്കല്‍ ഡിവൈഎസ്പി സികെ സുനില്‍കുമാറിന്റെ നിര്‍ദേശ പ്രകാശം ബേക്കല്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Post a Comment
0 Comments