കാസര്‍കോട് (www.evisionnews.co): പ്രഫുല്‍ കോഡാ പട്ടേല്‍ എന്ന സംഘ്പരിവാറുകാരനെ ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്ററായി നിയോഗിച്ച് കുറ്റവാളികളും കുറ്റകൃത്യങ്ങളുമില്ലാതെ ജീവിച്ചിരുന്ന ലക്ഷദ്വീപ് നിവാസികളുടെ സ്വസ്ഥത നശിപ്പിക്കുന്ന നടപടികളുമായി മുന്നോട്ടു പോകുന്ന കേന്ദ്ര സര്‍ക്കാര്‍ ജനഹിതം മനസ്സിലാക്കിക്കൊണ്ട് ഇത്തരം നടപടികള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് എസ്‌കെഎസ്എസ്എഫ് കാസര്‍ക്കോട് മേഖല കമ്മിറ്റി സംഘടിിപ്പിച്ചപ്പിച്ച പ്രതിഷേധ സമരം ആവിശ്യപ്പെട്ടു.
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ജനാധിപത്യ വിരുദ്ധനയങ്ങളില്‍ പ്രതിഷേധിച്ച് എസ്‌കെഎസ്എസ്എഫ് കാസറകോട് മേഖലാ ഹെഡ് പോസ്റ്റോഫീസ് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ സമരം മൊഗ്രാല്‍ പുത്തുര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് കമ്പാര്‍ ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേറ്റ് അജണ്ടയുടെ ഭാഗമായി നിഗൂഢമായ ചില താല്‍പര്യങ്ങള്‍ നടപ്പിലാക്കുന്ന ഏകാധിപതിയെ പോലെയാണ് പട്ടേല്‍ പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മേഖലാ പ്രസിഡന്റ് ശിഹാബ് അണങ്കൂര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ജംഷീര്‍ കടവത്ത് സ്വാഗതം പറഞ്ഞു. എസ്‌കെഎസ്എസ്എഫ് ജില്ലാ ഓര്‍ഗ. സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര, മേഖലാ ട്രഷറര്‍ സാലിം ബെദിര, സെക്രട്ടറി ശബീര്‍ തളങ്കര സമരത്തിന് നേതൃത്വം നല്‍കി.
Post a Comment
0 Comments