കാസര്‍കോട് (www.evisionnews.co): പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ ഭാര്യമാര്‍ക്ക് ജോലി നല്‍കിയത് വഴി കൊലയാളികള്‍ക്ക് സിപിഎം പാലൂട്ടുകയാണെന്നും ഇതുവഴി നാട്ടില്‍ കൊലപാതകങ്ങള്‍ വര്‍ധിക്കുമെന്നും യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് ആരോപിച്ചു. ജോലി കൊടുക്കുക വഴി സിപിഎം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്ന് ഒരിക്കല്‍ തെളിഞ്ഞിരിക്കുകയാണ്. പ്രത്യക്ഷത്തില്‍ കൊലപാതകങ്ങളെ തള്ളിപ്പറയുകയും പരോക്ഷമായി കൊലയാളികളെ സഹായിക്കുകയും ചെയ്യുന്നു.
പെരിയ കൊലപാതകത്തെ ആദ്യം തള്ളിപ്പറഞ്ഞ സിപിഎം കേസ് സിബിഐ അന്വേഷിക്കാതിരിക്കാന്‍ പൊതു ഖജനാവില്‍ നിന്നും കോടികള്‍ ചിലവഴിച്ചു. കേസിലെ ഒന്നാം പ്രതി പീതാംബരനടക്കമുള്ള കൊലയാളികളുടെ ഭാര്യമാര്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ ഒത്താശയോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ജോലി നല്‍കിയത് അന്വേഷിക്കണം. ഒന്നാം പിണറായി സര്‍ക്കാര്‍ കാലത്ത് പാര്‍ട്ടി നേതാക്കന്‍മാരുടെ ബന്ധുക്കള്‍ക്കാണ് ജോലി നല്‍കിയതെങ്കില്‍ രണ്ടാം പിണറായി സര്‍ക്കാര്‍ പാര്‍ട്ടി ഗുണ്ടകളുടെ ബന്ധുക്കള്‍ക്കാണ് നിയമനം നല്‍കുന്നത്. പൊതുജനത്തെ വിഡ്ഢികളാക്കുന്ന ഇത്തരം തോന്നിവാസങ്ങള്‍ തുടര്‍ന്നാല്‍ അതിന് വിലനല്‍കേണ്ടിവരുമെന്ന് നേതാക്കള്‍ പറഞ്ഞു.
Post a Comment
0 Comments