കാസര്‍കോട് (www.evisionnews.co): കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജോലിയില്ലാതെ പ്രയാസം നേരിട്ട നിര്‍ധന കുടുംബത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരാശ്വാസമായി എംഎസ്എഫ് പൊവ്വല്‍ ശാഖാ കമ്മിറ്റി. കൊറോണ കാലമായതിനാല്‍ പുസ്തകങ്ങള്‍ വാങ്ങാന്‍ പറ്റാത്ത കുടുംബങ്ങളുടെ പ്രയാസം കാണാതെ പോകുന്നു എന്ന തിരിച്ചറിവിലാണ് എംഎസ്എഫ് ഈ ഉദ്യമത്തിന് നേതൃത്വം നല്‍കിയത്. കഴിഞ്ഞു പോയ ക്ലാസുകളിലെ പഴയ പുസ്തകങ്ങള്‍ ശേഖരിച്ചും ലഭ്യമല്ലാത്ത പുസ്തകങ്ങള്‍, നോട്ടുപുസ്തകം, ബാഗുകള്‍,മറ്റു സാധനങ്ങള്‍ ഉള്‍പ്പെടെയുള്ളവ വാങ്ങിയുമാണ് വിദ്യാര്‍ത്ഥികള്‍ക്ക് പഠന സാമഗ്രികള്‍ ഒരുക്കി നല്‍കിയത്.
പ്രയാസം നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പുത്തന്‍ ബാഗുകള്‍, പഠനസാമഗ്രികള്‍ നല്‍കിയപ്പോള്‍ മറ്റു കുട്ടികള്‍ക്കു ശേഖരിച്ച പുസ്തകങ്ങള്‍ ഒപ്പം മദ്രസ പഠനപുസ്തകങ്ങളും നല്‍കുകയാണ് ചെയ്തത്. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ബാത്തിഷ പൊവ്വല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനകിറ്റുകള്‍ എംഎസ്എഫ് കമ്മിറ്റിക്ക് കൈമാറി ഉദ്്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് അല്‍ത്താഫ് പൊവ്വല്‍, ജനറല്‍ സെക്രട്ടറി അക്തര്‍ ബിലാല്‍, അമീന്‍ സാഹിദ് എന്നിവര്‍ ഉദ്യമത്തിന് നേതൃത്വം നല്‍കി.
Post a Comment
0 Comments