കാസര്‍കോട് (www.evisionnews.co): ഫാഷന്‍ ഗോള്‍ഡ് പണമിടപാടുമായി ബന്ധപ്പെട്ട് കേസില്‍ ആരോപണ വിധേയനായ മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ എംസി ഖമറുദ്ദീന് പിന്തുണയുമായി മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ രംഗത്ത്. ഫാഷന്‍ ഗോള്‍ഡ് പണമിടപാടുമായി ബന്ധപ്പെട്ട് കേസില്‍ ജാമ്യം നേടി ജയില്‍ മോചിതനായതിന് ശേഷം വീണ്ടും കഴിഞ്ഞ ദിവസം നിക്ഷേപകര്‍ വീട്ടിലെത്തിയെന്ന പ്രചാരണത്തിന് പിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളില്‍ പിന്തുണയറിയിച്ച് ലീഗ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.
വീട് കയറിയും വളഞ്ഞിട്ട് ആക്രമിക്കാനുമാണ് ഉദ്ദേശമെങ്കില്‍ സംരക്ഷിക്കാന്‍ തന്നെയാണ് തീരുമാനമെന്ന് മഷൂദ് പള്ളക്കാനയാണ് ആദ്യമായി ഫേസ്ബുക്കിലൂടെ എംസി ഖമറുദ്ദീന് പിന്തുണയുമായി രംഗത്തെത്തിയത്. ഫാഷന്‍ ഗോള്‍ഡ് പണമിടപാടുമായി ബന്ധപ്പെട്ട് നിക്ഷേപകരുടെ വീഡിയോകള്‍ വീണ്ടും പ്രചരിപ്പിക്കാന്‍ തുടങ്ങി. ഇത്തവണ അദ്ദേഹം വീട്ടിലില്ലാത്ത സമയത്ത് ഒരു കൂട്ടം ആള്‍ക്കാര്‍ ചേര്‍ന്ന് അദ്ദേഹത്തിന്റെ
മകളെ ഭീഷണിപ്പെടുത്തിയാണ് സംസാരിക്കുന്നതെന്നും അതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും പോസ്റ്റില്‍ പറയുന്നു.
ഞങ്ങളെ പോലുള്ള ഒരുപാട് പ്രവര്‍ത്തകര്‍ അദ്ദേഹത്തോട് സംരക്ഷണം ഒരുക്കാമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ഞങ്ങളോട് പറഞ്ഞത് എന്റെ വ്യക്തിപരമായ കച്ചവടത്തില്‍ വന്ന നഷ്ടമാണെന്നും അതിന്റെ പേരില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ഞാന്‍ ചൂഷണം ചെയ്ത് എന്നെ സംരക്ഷിക്കാന്‍ അനുവദിക്കില്ലെന്നുമാണ്. പാര്‍ട്ടിയെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്ന ഏതൊരു മുസ്ലിം ലീഗ് പ്രവര്‍ത്തകന്റെയും കരളലിയിപ്പിക്കുന്ന വാക്കാണ് അദ്ദേഹത്തില്‍ നിന്ന് കേട്ടത്. എന്നാല്‍ ആ വാക്ക് തെറ്റിച്ച് ഞങ്ങള്‍ അദ്ദേഹത്തിന്റെ വീടിനും അദ്ദേഹത്തിനും സംരക്ഷണവലയം തീര്‍ക്കാന്‍ തന്നെ തീരുമാനിച്ചിരിക്കുകയാണെന്നും പോസ്റ്റില്‍ പറയുന്നു.
ഫാഷന്‍ ഗോള്‍ഡ് സ്ഥാപനം നഷ്ടത്തിലായ സാഹചര്യത്തില്‍ നിക്ഷേപകര്‍ സ്ഥാപന ഉടമകള്‍ക്കെതിരെ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൂക്കോയ തങ്ങളാണ് കേസിലെ ഒന്നാം പ്രതി എന്നാല്‍ ഇതുവരെ ആ പ്രതിയെ പോലീസിന് പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. പൂക്കോയ തങ്ങളെ മൊഴി എടുക്കാന്‍ വേണ്ടി പോലീസ് സ്റ്റേഷനില്‍ വിളിപ്പിച്ചിരുന്നു. മൊഴിയെടുത്ത് അദ്ദേഹത്തെ വിട്ടയക്കുകയായിരുന്നു. പിന്നീട് അദ്ദേഹം ഒളിവില്‍ പോയി. എന്നാല്‍ ഇതേ കേസിലെ മറ്റൊരു പ്രതിയായ അന്നത്തെ മഞ്ചേശ്വരം എംഎല്‍എ കൂടിയായ
എംസി കമറുദ്ദീനെ മൊഴി എടുക്കാനെന്ന പേരില്‍ വിളിപ്പിക്കുകയും അപ്പൊള്‍ തന്നെ അറസ്റ്റ് ചെയ്തു.
വിഷയവുമായി ബന്ധപ്പെട്ട് ആദ്യം കേസുകള്‍ വന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി തന്നെ നേരിട്ട് ഇടപെട്ടു. എന്നിട്ട് വളരെ ആധികാരികമായി പറഞ്ഞു കച്ചവടത്തില്‍ വന്ന നഷ്ടമാണ് എന്നാല്‍ പോലും ഞങ്ങള്‍ സമൂഹത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി എന്ന നിലക്ക് ആറുമാസം സമയം തരണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ നിക്ഷേപകര്‍ അതൊന്നും വിലവെക്കാതെ പല രാഷ്ട്രീയ കുതന്ത്രക്കാരുടെ പിന്നില്‍ അണിനിരന്നു 150 ഓളം കേസുകള്‍ വീണ്ടും കൊടുത്തു. ഇനി പിന്നെ നിയമപരമായി തന്നെ മുന്നോട്ടു പോകണമല്ലോ. ഇല്ലെങ്കില്‍ നിങ്ങളെ കേസ് കൊടുക്കാന്‍ പ്രേരിപ്പിച്ച ആളുകളോട് ഇതിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് ചോദിച്ചു മനസിലാക്കണം.
ഫാഷന്‍ ഗോള്‍ഡ് എന്ന സ്ഥാപനത്തിന്റെ എല്ലാ രേഖകളും ഇപ്പോള്‍ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ്. അതു കൈയില്‍ കിട്ടാതെ എങ്ങനെയാണ് ഈ സ്ഥാപനത്തിന്റെ വിഷയം എംസി ഖമറുദ്ദീന്‍ ചര്‍ച്ച ചെയ്യേണ്ടത്. ഒന്നാം പ്രതിയായ പൂക്കോയ തങ്ങളും പിടിക്കപ്പെടുകയും വേണം.
സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് വൈറലായതോടെ ഹാഷിം ബംബ്രാണി, മുര്‍ഷിദ് മുഹമ്മദ്, സലീം അലിബാഗ്, ഹസന്‍ കുദുവ, ആഷിക്ക് ബദിയടുക്ക, ഇല്യാസ് ബല്ല, സിറാജ് മഠത്തില്‍, ഫൈസല്‍ പൈച്ചു ചെര്‍ക്കള, നംഷീദ് എടനീര്‍ തുടങ്ങി നിരവധി പേരാണ് എംസി ഖമറുദ്ദീന് പ്രതിരോധം തീര്‍ത്ത് രംഗത്തുവന്നിരിക്കുന്നത്.
Post a Comment
0 Comments