കാസര്‍കോട് (www.evisionnews.co): മധൂര്‍ പഞ്ചായത്തില്‍ വോട്ട് ചെയ്യാതിരിക്കാന്‍ പണം വിതരണം ചെയ്ത സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുസ്ലിം ലീഗ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. കാസര്‍കോട് നിയമസഭാ മണ്ഡലത്തിലെ ബൂത്ത് നമ്പര്‍ 46-ല്‍ വോട്ടര്‍മാരില്‍ ഭൂരിഭാഗവും ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരാണ്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പ് ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്തതായാണ് വിവരം.
ഇസത്ത് നഗര്‍, ഓള്‍ഡ് ചൂരി, ബട്ടം പാറ എന്നീ മേഖലകളില്‍ ഒരു ഫിനാന്‍സറുടെ ഏജന്റുമാരാണ് ഈ തുക വിതരണം ചെയ്തത്. എന്നാല്‍ രാഷ്ടീയ പാര്‍ട്ടി പ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടല്‍ കാരണം ജനാധിപത്യവിരുദ്ധമായ ഈ നടപടി പ്രാവര്‍ത്തികമായില്ല. ജനാധിപത്യത്തെ അപായപ്പെടുത്തി പണാധിപത്യത്തിലൂടെ അരക്ഷിതാവസ്ഥ സൃഷ്ടിച്ച് സ്വന്തം താല്‍പര്യം സംരക്ഷിക്കാനാണ് അവര്‍ ശ്രമിച്ചതെന്നും ഇതിന് നേതൃത്വം നല്‍കിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്നും പ്രസിഡന്റ് ഹാരിസ് ചൂരി അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.
Post a Comment
0 Comments