കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ വ്യാപാര വാണിജ്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച പുതിയ നിയന്ത്രണങ്ങളും ഇളവുകളും പ്രഖ്യാപിച്ചു.
-പഴം, പച്ചക്കറി, പലചരക്ക്, പാല്‍, പാല്‍ ഉത്പന്ന കടകള്‍, ഹോട്ടലുകള്‍, ബേക്കറികള്‍, ഇറച്ചി, മത്സ്യം, (ഹോട്ടലുകളിലും ബേക്കറികളിലും പാഴ്സല്‍ മാത്രം) സഹകരണ സംഘം സ്റ്റോറുകള്‍ എല്ലാ ദിവസവും രാവിലെ ഏഴു മുതല്‍ വൈകിട്ട് 7.30 വരെ പ്രവര്‍ത്തിക്കാം.
-തുണിക്കടകള്‍, സ്വര്‍ണ്ണക്കടകള്‍ (ഓണ്‍ലൈന്‍ വ്യാപാരവും ഹോം ഡെലിവറിയും മാത്രം). വിവാഹ പാര്‍ട്ടികള്‍ക്ക് മാത്രം കടകളിലെത്താം. ക്ഷണക്കത്ത് കയ്യില്‍ കരുതണം. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഒമ്പത് മുതല്‍ അഞ്ചുവരെ മാത്രം
-വിദ്യാഭ്യാസാവശ്യത്തിനുളള പുസ്തകങ്ങള്‍ വില്‍ക്കുന്ന കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകിട്ട് അഞ്ചുവരെ പ്രവര്‍ത്തിക്കാം
-ബാങ്കുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകിട്ട് അഞ്ചു വരെ പ്രവര്‍ത്തിക്കാം
-കയര്‍, കശുവണ്ടി, പ്രിന്റിങ് ഉള്‍പ്പെടെ എല്ലാ വ്യവസായ സ്ഥാപനങ്ങളും ആവശ്യമായ ജീവനക്കാരെ (50 ശതമാനത്തില്‍ കവിയാതെ) ഉപയോഗിച്ച് തുറന്നു പ്രവര്‍ത്തിക്കാം. വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും മറ്റും (പാക്കേജിംഗ് ഉള്‍പ്പെടെ) നല്‍കുന്ന സ്ഥാപനങ്ങള്‍/ കടകള്‍ തുറക്കാം ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ വൈകിട്ട് അഞ്ചുവരെ തുറക്കാം
-വര്‍ക്ക്ഷോപ്പുകള്‍, ടയര്‍ റീസോളിംഗ് പഞ്ചര്‍ സര്‍വ്വീസ്, വാഹന ഷോറൂമുകളോട് അനുബന്ധിച്ചുള്ള വര്‍ക്ക്ഷോപ്പുകള്‍, കെട്ടിട നിര്‍മ്മാണാവശ്യത്തിനുള്ള തടി വര്‍ക്ക്ഷോപ്പകള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 7.30 വരെ പ്രവര്‍ത്തിക്കാം
-കണ്ണ് പരിശോധനാ കേന്ദ്രങ്ങള്‍, കണ്ണട, ശ്രവണ സഹായി വില്‍പന കേന്ദ്രങ്ങള്‍, കൃത്രിമക്കാല്‍ വില്‍ക്കുകയും നന്നാക്കുകയും വരെ ചെയ്യുന്ന സ്ഥാപനങ്ങള്‍, ഗ്യാസ് അടുപ്പ് നന്നാക്കുന്ന സ്ഥാപനങ്ങള്‍, മൊബൈല്‍ ഫോണും കമ്പ്യൂട്ടറും അറ്റകുറ്റപ്പണികള്‍ നടത്തുന്ന കടകള്‍ ചൊവ്വ, ശനി ദിവസങ്ങളില്‍ തുറക്കാം
-ഓട്ടോമൊബൈല്‍ സ്പെയര്‍പാര്‍ട്ട്സ് വില്‍ക്കുന്ന കടകള്‍ക്ക് തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ തുറക്കാം
-നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സാമഗ്രികളും, പെയിന്റിംഗ്, ഇലക്ട്രിക്കല്‍, പ്ലംബിംഗ് ഉത്പന്നങ്ങള്‍, മറ്റ് കെട്ടിട നിര്‍മാണ സാമഗ്രികള്‍ എന്നിവ വില്‍ക്കുന്ന കടകള്‍ രാവിലെ 11 മുതല്‍ വൈകിട്ട് ആറു വരെ തുറക്കാം
-റേഷന്‍കട തിങ്കള്‍ മുതല്‍ ശനി വരെ ദിവസങ്ങളില്‍ രാവിലെ 8.30 മുതല്‍ ഉച്ചക്ക് 2.30 വരെ തുറന്നുപ്രവര്‍ത്തിക്കും
-വെട്ടുകല്ല്/ ചെത്തുകല്ല് ഇവ വെട്ടിയെടുക്കാനും ഇവ വാഹനങ്ങളില്‍ കൊണ്ടു പോകുന്നതിനും അനുമതി. റബ്ബര്‍ മരങ്ങള്‍ക്ക് റെയിന്‍ ഗാര്‍ഡ് ഇടുവാനും അതിനാവശ്യമുള്ള സാധന സാമഗ്രികള്‍ വില്‍ക്കുന്ന കടക്കള്‍ക്കും അനുമതി
-മലഞ്ചരക്ക് വ്യാപാരം നടത്തുന്നതിന് ജില്ലയില്‍ ചൊവ്വാഴ്ച അനുമതി. ക്രഷറുകള്‍, കാലത്തീറ്റ, കോഴിത്തീറ്റ കടകള്‍ തിങ്കള്‍ മുതല്‍ ശനി വരെ ദിവസങ്ങളില്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് 7.30 വരെ തുറക്കാം.
-കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് കൊണ്ട് പൊതു സ്ഥലങ്ങളില്‍ വ്യായാമങ്ങള്‍ നടത്താം. രാവിലെ അഞ്ച് മുതല്‍ ഏഴ് വരെയും വൈകിട്ട് ഏഴ് മുതല്‍ രാത്രി ഒമ്പത് വരെയും വ്യായാമങ്ങള്‍ ചെയ്യാം.
-ആക്രി സാധനങ്ങള്‍ സൂക്ഷിച്ചിട്ടുള്ള സ്ഥലങ്ങളില്‍ ആഴ്ചയില്‍ രണ്ടു ദിവസം നല്‍കി അത് മാറ്റാന്‍ അനുവദിക്കും. കള്ളുഷാപ്പുകളില്‍ കള്ള് പാഴ്സലായി നല്‍കാന്‍ അനുമതി നല്‍കും. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാകണം പ്രവര്‍ത്തിക്കേണ്ടത്.
Post a Comment
0 Comments