Type Here to Get Search Results !

Bottom Ad

നീലേശ്വരം കരുവാച്ചേരി വളവില്‍ പാചക വാതക ടാങ്കര്‍ മറിഞ്ഞു


കാഞ്ഞങ്ങാട് (www.evisionnews.co): കരുവാച്ചേരി വളവില്‍ പാചക വാതക ടാങ്കര്‍ ലോറി മറിഞ്ഞു. ഡ്രൈവര്‍മാരായ തമിഴ്‌നാട് സ്വദേശികളായ പാണ്ടി, വല്ലിച്ചാമി എന്നിവര്‍ നിസാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. മംഗളൂരു നിന്നു ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ പാചക വാതകം നിറച്ച് കണ്ണുര്‍ ഭാഗത്തേക്ക് പുറപ്പെട്ട ടാങ്കര്‍ ലേറിയാണ് പുലര്‍ച്ചെ അഞ്ചു മണിയോടെ നീലേശ്വരം കരുവാച്ചേരി വളവില്‍ മറിഞ്ഞത്.

ടാങ്കറിന്റെ കാബിനില്‍ നിന്നും ബുള്ളറ്റുമായി ബന്ധിച്ച പ്ലേറ്റിന്റെ പിന്ന് ഊരിയതോടെ നിയന്ത്രണം വിട്ടാണ് ടാങ്കര്‍ മറിഞ്ഞെത്. ഇതിന് തേയിമാനം വന്നതാകാം പിന്‍ ഊരാന്‍ കാരണമെന്ന് പറയുന്നു. 17500 കിലോ പാചക വാതകമാണ് ഉള്ളത്. ജില്ലാ ഫയര്‍ ഓഫീസര്‍ എ.ടി ഹരിദാസിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് സ്റ്റേഷന്‍ ഓഫീസര്‍ കെവി പ്രഭാകരന്‍, തൃക്കരിപ്പൂര്‍ സ്റ്റേഷന്‍ ശ്രീനാഥ്, അഗ്‌നി രക്ഷാ സേനയെത്തി വാതക ചോര്‍ച്ചയില്ലെന്ന് ഉറപ്പുവരുത്തി. നിത്യവും അപകടങ്ങള്‍ സംഭവിക്കുന്ന സ്ഥലമാണിവിടെ.

അപകടത്തെ തുടര്‍ന്ന് കരുവാച്ചേരി വഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. അതിലൂടെയുള്ള വാഹനം തിരിച്ചുവിട്ടു. രാവിലെ പത്തു മണിയോടെ ടാങ്കര്‍ ക്രെയിനു ഉപയോഗിച്ച് നീക്കംചെയ്യാന്‍ തുടങ്ങിയെങ്കിലും ടാങ്കര്‍ ഉച്ചയോടെ മാത്രമാണ് രക്ഷാപ്രവര്‍ത്തനം പൂര്‍ണമായത്. സിവില്‍ ഡിഫന്‍സ്, പൊലീസ്, റവന്യു, കെഎസ്ഇബി ജീവനക്കാര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad