(www.evisionnews.co) സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ബന്ധുക്കൾക്ക് കാണാനും പരിമിതമായ മാതാചാരം നടത്താനും സർക്കാർ അനുമതി. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.
മഹാമാരിയിൽ സമൂഹം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് ഉറ്റവർ മരണമടയുമ്പോൾ മൃതദേഹം അടുത്ത് കാണാൻ കഴിയുന്നില്ല എന്നതാണ്. മൃതദേഹം നിശ്ചിത സമയം വീട്ടിൽ കൊണ്ടുപോയി ബന്ധുക്കൾക്ക് കാണാനും പരിമിതമായ മാതാചാരം നടത്താനും അനുവധിക്കണമെന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഒരു മണിക്കൂറിൽ താഴെ മാത്രമേ വീട്ടിൽ മൃതദേഹം വയ്ക്കാൻ സമ്മതിക്കൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മരണമടയുന്നവരുടെ ബന്ധുക്കൾക്കുണ്ടാകുന്ന മാനസിക സമ്മർദം ലഘൂകരിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post a Comment
0 Comments