ദേശീയം (www.evisionnews.co): കോവാക്സിനേക്കാള്‍ കൂടുതല്‍ ആന്റി ബോഡി ഉത്പാദിപ്പിക്കുന്നത് കോവിഷീല്‍ഡ് വാക്‌സിനെന്ന് പഠനം. കൊറോണ വൈറസ് വാക്‌സിന്‍- ഇന്‍ഡ്യൂസ്ഡ് ആന്റിബോഡി ടൈട്രെ (കോവാറ്റ്) നടത്തിയ പ്രാഥമിക പഠനത്തിലാണ് ഇക്കാര്യങ്ങള്‍. വാക്സിന്‍ രണ്ട് ഡോസും സ്വീകരിച്ചവരും മുമ്പ് കോവിഡ് ബാധിച്ചിട്ടില്ലാത്തവരുമായ ആരോഗ്യപ്രവര്‍ത്തകരിലാണ് പഠനം നടത്തിയത്.
കോവിഷീല്ഡ് സ്വീകരിച്ചവരില്‍ ആന്റിബോഡിയുടെ നിരക്ക് ആദ്യ ഡോസിന് ശേഷം കോവാക്‌സിനുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കൂടുതലാണെന്നും പഠനം പറയുന്നു. പഠനം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. അതു കൊണ്ടു തന്നെ ക്ലിനിക്കല്‍ പ്രാക്ടീസില്‍ പഠനം ഉപയോഗിക്കില്ല. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വാക്സിനാണ് കോവാക്സിന്‍. ഭാരത് ബയോടെകാണ് നിര്‍മാതാക്കള്‍. ആസ്ട്രസെനിക്കയുമായി ചേര്‍ന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന വാക്സിനാണ് കോവിഷീല്‍ഡ്. ഇന്ത്യയില്‍ ഈ രണ്ടു വാക്സിനുകള്‍ക്ക് പുറമേ, റഷ്യയുടെ സ്പുട്നിക് വാക്സിനും വിതരണം ചെയ്യുന്നുണ്ട്.
Post a Comment
0 Comments