കേരളം (www.evisionnews.co): സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ ക്ലബ് ഹൗസിലും കേരള പോലീസ് അക്കൗണ്ട് തുടങ്ങി. കെപിഎസ്എം സെല്‍ എന്ന യൂസര്‍ ഐ ഡിയില്‍ കേരള പോലീസ് ഒഫിഷ്യല്‍ എന്ന പേരിലാണ് പുതിയ അക്കൗണ്ട് ആരംഭിച്ചത്. നിങ്ങളെവിടെ പോയാലും കൂടെ ഞങ്ങളുണ്ടാകും' എന്ന തലക്കെട്ടോടെ അന്തരിച്ച നടന്‍ കൊച്ചിന്‍ ഹനീഫയുടെ ചിത്ര സഹിതം ട്രോള്‍ രൂപത്തിലാണ് ക്ലബ് ഹൗസിലേക്കുള്ള വരവ് മലയാളികളെ പോലീസ് അറിയിച്ചിരിക്കുന്നത്.
ഇക്കാര്യം ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ക്കും മറ്റും ഏറെ ഉപകാരപ്രദമായ ആപ്പിന് സ്വീകാര്യത ഏറെയാണ്. കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി ഇന്‍വൈറ്റ് സംവിധാനം ഒഴിവാക്കാനും ആപ്പ് അധികൃതര്‍ ആലോചിക്കുന്നുണ്ട്. നിലവില്‍ 20 ലക്ഷം ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കളാണ് ക്ലബ് ഹൗസിനുള്ളത്. 400 കോടി ഡോളറിന്റെ മൂല്യം ആപ്പിനുണ്ട്.
Post a Comment
0 Comments