Type Here to Get Search Results !

Bottom Ad

കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്യനാമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രക്ഷോഭത്തിലേക്ക്


ഉപ്പള (www.evisionnews.co): നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന പ്രസിഡണ്ടുമായ കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാര്‍ഥി കെ.സുന്ദരന്റെ സ്ഥാനാര്‍ഥിത്വം പിന്‍വലിപ്പിക്കാന്‍ വേണ്ടി ലക്ഷങ്ങള്‍ നല്‍കുകയും സുരേന്ദ്രന്‍ വിജയിച്ചാല്‍ കൂടുതല്‍ സാമ്പത്തിക സഹായത്തിനു പുറമെ കര്‍ണാടകയില്‍ വൈന്‍ പാര്‍ലറും ഓഫര്‍ ചെയ്തു എന്ന വെളിപ്പെടുത്തല്‍ ബിഎസ്പി സ്ഥാനാര്‍ഥി തന്നെ പുറത്തുവിട്ടതടക്കമുള്ള വ്യക്തമായ തെളിവുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കെ സുരേന്ദ്രനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു മഞ്ചേശ്വരം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സമരരംഗത്തേക്കിറങ്ങുന്നു.

കൊടകര കുഴല്‍പ്പണ വിവാദം അടക്കം സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നേതൃത്വത്തില്‍ പണം ഒഴുക്കിയ വെളിപ്പെടുത്തലുകള്‍ ഓരോന്നായി പുറത്തു വരുമ്പോള്‍ ഉത്തരേന്ത്യന്‍ മോഡലില്‍ ജനങ്ങളുടെ വോട്ടവകാശത്തെ വിലക്കെടുത്തു കേരളത്തിലും ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന നാണംകെട്ട നടപടികളാണ് ബിജെപി നടത്തിവന്നതെന്നും ബിഎസ്പി സ്ഥാനാര്‍ഥിയുടെ വെളിപ്പെടുത്തലിന് പുറമേ ന്യൂനപക്ഷ മേഖലകള്‍ കേന്ദ്രീകരിച്ചും ചില ആരാധാനാലയങ്ങള്‍ കേന്ദ്രീകരിച്ചും വ്യാപകമായ പണമൊഴുക്കാണ് കര്‍ണാടകയിലെ ബിജെപി നേതാക്കന്മാരുടെ നേതൃത്വത്തില്‍ മഞ്ചേശ്വരത്ത് നടത്തി വന്നതെന്നും യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റി ആരോപിച്ചു, ഇതിനുപിന്നിലുള്ള ബിജെപി നേതാക്കന്മാരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരുന്നതുവരെ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സമരരംഗത്ത് സജീവമാകാന്‍ മണ്ഡലം ഭാരവാഹി യോഗത്തില്‍ ധാരണയായി.

ഇതിന്റെ ആദ്യപടിയായി ജൂണ്‍ 10 വ്യാഴാഴ്ച വൈകുന്നേരം മണ്ഡലത്തിലെ മുഴുവന്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വീടുകളില്‍ ബിജെപിക്കെതിരെ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിക്കും. യോഗം ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് അസിസ് കളത്തൂര്‍ ഉദ്ഘാടനം ചെയ്യ്തു,മണ്ഡലം പ്രസിഡന്റ് മുക്താര്‍ എ അധ്യക്ഷത വഹിച്ചു ജനറല്‍ സെക്രട്ടറി ബി എം മുസ്തഫ സ്വാഗതം പറഞ്ഞു ഭാരവാഹികളായ ഹനീഫ് സീതാംഗോളി,നാസര്‍ ഇടിയ,താജ്ജുദ്ദിന്‍ മീഞ്ച തുടങ്ങിയവര്‍ സംസാരിച്ചു,എംപി ഖാലിദ് നന്ദിയും പറഞ്ഞു.




Post a Comment

0 Comments

Top Post Ad

Below Post Ad