ബദിയടുക്ക (www.evisionnews.co): ഗുരുസ്പര്‍ഷം രണ്ടാംഘട്ട സഹായ പദ്ധതിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കെപിഎസ്ടിഎ കുമ്പള ഉപ ജില്ലാ കമ്മിറ്റി ഉക്കിനടുക്ക ഗവ.് മെഡിക്കല്‍ കോളേജിലേക്ക് ജീവന്‍ രക്ഷാ മരുന്നുകള്‍ കൈമാറി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി മെഡിക്കല്‍ സൂപ്രണ്ടിന് മരുന്നുകള്‍ കൈമാറി. ഉപജില്ലാ പ്രസിഡന്റ് ജലജാക്ഷി അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറല്‍ സെക്രട്ടറി സോമ ശേഖര മുഖ്യാതിഥിയായിരുന്നു .കോണ്‍ഗ്രസ് ബദിയടുക്ക മണ്ഡലം പ്രസിഡന്റ് നാരായണ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ബാസ്, മാഹിന്‍ കേളോട്ട്, കെപിഎസ്ടിഎ സംസ്ഥാന കൗണ്‍സിലര്‍ യൂസുഫ്. കെ, ജില്ലാ ട്രഷറര്‍ പ്രശാന്ത് കാനത്തൂര്‍, വിദ്യാഭ്യാസ ജില്ലാ ട്രഷറര്‍ ശ്രീ ഗോപാല കൃഷ്ണന്‍, ശരത് ചന്ദ്രഷെട്ടി, കൃഷ്ണ സിപികെ, ഉപജില്ലാ സെക്രട്ടറി എ. രാധാകൃഷ്ണന്‍ ട്രഷറര്‍ നിരഞ്ജന്‍ കുമാര്‍റൈ പ്രസംഗിച്ചു. തുടര്‍ന്ന് ഉപജില്ലയിലെ മുഴുവന്‍ പിഎച്ച്‌സി, സിഎച്ചസികള്‍ക്കും പ്രൊപ്പോസല്‍ അനുസരിച്ച് മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ തീരുമാനിച്ചു.
Post a Comment
0 Comments