കേരളം (www.evisionnews.co): നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് ഉത്തരവാദിത്വം ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് മൊത്തമെന്ന് പ്രധാനമന്ത്രി നിയോഗിച്ച സ്വതന്ത്ര നിരീക്ഷകരുടെ റിപ്പോര്‍ട്ട്. കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്തെ ഏകസീറ്റ് കൂടി നഷ്ടപ്പെടുത്തിയ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് റിപ്പോര്‍ട്ടിലുള്ളത്.
ബിജെപി സംസ്ഥാന നേതൃത്വം ഒന്നടങ്കം രാജിവെയ്ക്കണമെന്നും കേന്ദ്ര സഹമന്ത്രി വി. മുരളീധരന് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നുമാണ് റിപ്പോര്‍ട്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പാര്‍ട്ടിയില്‍ അഴിമതി വ്യാപകമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തെരഞ്ഞെടുപ്പ് ഫണ്ട് ചെലവഴിക്കാതെ കൈക്കലാക്കുന്ന സംഭവങ്ങളും വോട്ട് മറിക്കാന്‍ പണം വാങ്ങിയ സംഭവങ്ങളുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തെരഞ്ഞെടുപ്പിന് പിന്നാലെ പ്രധാനമന്ത്രി പാര്‍ട്ടിയുടെ പരാജയത്തിന്റെ കാരണങ്ങള്‍ പരിശോധിച്ചും പരിഹാരം നിര്‍ദേശിച്ചും റിപ്പോര്‍ട്ട് നല്‍കാന്‍ സി.വി ആനന്ദബോസ്, ജേക്കബ് തോമസ്, സുരേഷ് ഗോപി തുടങ്ങിയവരെ നിയോഗിച്ചെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കേരളത്തിലെ ബി.ജെ.പിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനെ മാത്രം മാറ്റിയിട്ട് കാര്യമില്ലെന്ന ജേക്കബ് തോമസിന്റെ റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു.
Post a Comment
0 Comments