ദേശീയം (www.evisionnews.co): ഓഹരിവിപണിയില്‍ കനത്ത നഷ്ടം നേരിട്ടതിന് പിന്നാലെ ഏഷ്യയിലെ അതിസമ്പന്നരുടെ പട്ടികയിലെ രണ്ടാം സ്ഥാനം പ്രമുഖവ്യവസായി ഗൗതം അദാനിക്ക് നഷ്ടമായി. അദാനി ഗ്രൂപ്പ് കമ്പനികള്‍ക്കുണ്ടായ നഷ്ടമാണ് പതനത്തിന് കാരണം. അദാനിയുടെ കമ്പനികളില്‍ നിക്ഷേപമുള്ള മൂന്ന് വിദേശ ഫണ്ട് കമ്പനികളുടെ അക്കൗണ്ട് എന്‍.എസ്.ഡി.എല്‍ മരവിപ്പിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലൊണ് അദാനി കമ്പനികളുടെ ഓഹരികള്‍ കൂപ്പുകുത്തിയത്. ആഗോളതലത്തില്‍ ഒരാഴ്ചക്കിടെ ഏറ്റവും നഷ്ടമുണ്ടായ സമ്പന്നരുടെ പട്ടികയില്‍ ഒന്നാമതാണിപ്പോള്‍ ഗൗതം അദാനി.
6,300 കോടി ഡോളറായിരുന്ന അദാനിയുടെ ആസ്തിയില്‍ ഒരാഴ്ചക്കിടെ 1,320കോടി ഡോളറിന്റെ ഇടിവുണ്ടായി. ഇതോടെ 180കോടി ഡോളറിന്റെ വ്യത്യാസത്തില്‍ ചൈനീസ് വ്യവസായി ഷോംഗ് ഷാന്‍ഷന്‍ രണ്ടാമതെത്തി. 84.5 ബില്ല്യണ്‍ ഡോളറിന്റെ ആസ്തിയുമായി മുകേഷ് അംബാനിയാണ് ഏഷ്യയിലെ ഒന്നാമന്‍. വ്യാഴാഴ്ച മാത്രം അദാനിയുടെ തുറമുഖം മുതല്‍ ഊര്‍ജം വരെയുള്ള ആറു കമ്പനികളുടെ വിപണിമൂല്യത്തില്‍ 1.59 ലക്ഷം കോടി രൂപയുടെ ഇടിവാണുണ്ടായത്.
Post a Comment
0 Comments