കാസര്‍കോട് (www.evisionnews.co): 560 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ ജില്ലയില്‍ ചികിത്സയിലുള്ള രോഗബാധിതരുടെ എണ്ണം 5827 ആയി. ചികിത്സയിലുണ്ടായിരുന്ന 545 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. ഇതുവരെ ജില്ലയില്‍ 73154 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ഇന്നലെ വരെ 66779 പേര്‍ കോവിഡ് നെഗറ്റീവായി ആസ്പത്രി വിട്ടു. ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 19.5 ശതമാനമാണ്.
നിലവില്‍ വീടുകളില്‍ 23675 പേരും സ്ഥാപനങ്ങളില്‍ 1005 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 24680 പേരാണ്. പുതിയതായി 974 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2556 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 1396, ആന്റിജന്‍ 1151, ട്രൂനാറ്റ് 9). 550 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1670 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 455 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 545 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
Post a Comment
0 Comments