ജൂൺ രണ്ടിന് കൊച്ചിയിൽനിന്നുള്ള ഗൾഫ് എയർ വിമാനത്തിൽ ടിക്കറ്റ് കിട്ടണമെങ്കിൽ 83,000 രൂപ മുടക്കണം. കോഴിക്കോട്ടുനിന്ന് ജൂൺ ഏഴിനുള്ള വിമാനത്തിനും ഇതേനിരക്കാണ്. ആവശ്യക്കാർ ഏറുേമ്പാൾ നിരക്ക് ഇനിയും മുകളിലേക്ക് പോകാനാണ് സാധ്യത.
എയർ ഇന്ത്യ എക്സ്പ്രസ് താരതമ്യേന കുറഞ്ഞ നിരക്കാണ് പ്രഖ്യാപിച്ചത്. അര ലക്ഷത്തിനടുത്താണ് പുതിയ ഷെഡ്യൂളിൽ കോഴിക്കോട്ടുനിന്നുള്ള നിരക്ക്. എന്നാൽ, മുൻ ഷെഡ്യൂളിൽ 30,000 രൂപ നിരക്ക് പ്രഖ്യാപിച്ച സ്ഥാനത്താണിത്. ജൂൺ 15ന് കോഴിക്കോടുനിന്ന് 48,035 രൂപയാണ് വെബ്സൈറ്റിൽ ടിക്കറ്റ് നിരക്ക്. കൊച്ചിയിൽനിന്നും ഏതാണ്ട് ഇതേ നിരക്കാണ്. മേയ് മാസത്തിലും ടിക്കറ്റ് നിരക്ക് 70,000ന് മുകളിൽ എത്തിയിരുന്നു.ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾക്ക് ദുബൈ വിലക്കേർപ്പെടുത്തിയതോടെ കുറഞ്ഞ ചെലവിൽ വരാനുള്ള സാധ്യത അടഞ്ഞതാണ് യാത്രക്കാർക്ക് ദുരിതമായത്. നിലവിൽ ഗൾഫ് എയർ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവ മാത്രമാണ് കേരളത്തിൽനിന്നുള്ള യാത്രക്കാർക്ക് ആശ്രയം.
സൗദിയിലേക്ക് േപാകാൻ നിരവധി പേരാണ് ഇപ്പോഴും ബഹ്റൈനിൽ എത്തുന്നത്. ഇവർക്ക് ബഹ്റൈൻ വിസ, വിമാന ടിക്കറ്റ്, 14 ദിവസത്തെ ക്വാറൻറീൻ എന്നിവയെല്ലാം ചേർത്ത് ഒന്നര ലക്ഷം രൂപയെങ്കിലും
Post a Comment
0 Comments