Type Here to Get Search Results !

Bottom Ad

കാസര്‍കോട് ഉള്‍പ്പടെ ആറു ജില്ലകളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ അലംഭാവമുണ്ടായി: മുഖ്യമന്ത്രി


കാസര്‍കോട് (www.evisionnews.co): കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ചില സ്ഥലങ്ങളില്‍ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി. കോവിഡ് നിയന്ത്രണത്തെ സംബന്ധിച്ച് തദ്ദേശ ഭരണ ഉദ്യോഗസ്ഥരോടും ജനപ്രതിനിധികളോടും സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. വാര്‍ഡുതല സമിതികള്‍ രൂപവത്ക്കരിക്കുന്നതില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ വീഴ്ച വരുത്തിയെന്ന് അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ് വീഴ്ച ഉണ്ടായത്. ഇടുക്കി, എറണാകുളം, പാലക്കാട്, കാസര്‍കോട് ജില്ലകളിലും അലംഭാവമുണ്ടായി. വാക്‌സിനേഷനില്‍ വാര്‍ഡുതല സമിതി അംഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ ഇവര്‍ മുന്‍കയ്യെടുക്കണം. ആംബുലന്‍സിന് പകരം വാഹനങ്ങള്‍ കരുതിവയ്ക്കണം. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടിപിആര്‍) കൂടിയ ഇടങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും അദ്ദേഹം പറഞ്ഞു.

ഓരോ പ്രദേശത്തെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജില്ലാ ആശുപത്രി വരെയുള്ള ചികിത്സാ സംവിധാനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യോഗത്തില്‍ വിലയിരുത്തി. ഇതുവരെ ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ താഴെ തട്ടിലെ പോരായ്മകള്‍ പരിഹരിക്കുന്നതിനു വേണ്ടിയാണ് മുഖ്യമന്ത്രി യോഗം വിളിച്ചുചേര്‍ത്തത്.




Post a Comment

0 Comments

Top Post Ad

Below Post Ad