Type Here to Get Search Results !

Bottom Ad

എരിയപ്പാടിയിലെ കാസി മുഹമ്മദ് ഹാജി നിര്യാതനായി


കാസര്‍കോട് (www.evisionnews.co): ആലംപാടി എരിയപ്പാടിയിലെ പരേതനായ കാസി അബ്ദുല്ല ഹാജിയുടെ മകനും പൗരപ്രമുഖനും കാസി തറവാട്ടിലെ മുതിര്‍ന്ന അംഗവുമായിരുന്ന കാസി മുഹമ്മദ് ഹാജി (77) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖം കാരണം മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പരേതനായ പട്‌ല അബ്ദുറഹ്മാന്‍ ഹാജിയുടെ മകള്‍ മറിയുമ്മയാണ് ഭാര്യ. മക്കള്‍: അബ്ദുല്ല ബഹ്‌റൈന്‍, മൊയ്തീന്‍കുട്ടി ബഹ്‌റൈന്‍, അഷറഫ് സി.എ ദുബൈ, അബ്ദുല്‍ റഹ്മാന്‍ ബഹ്‌റൈന്‍, റഫീക്ക് ബഹറൈന്‍, ഹാഷിം ഖത്തര്‍, ഇര്‍ഷാദ് അബുദാബി, താഹിറ അബുദാബി. മരുമക്കള്‍: ബഷീര്‍ പാണലം, ബുഷ്‌റ, സൈബുന്നിസ, സാജിദ, സമീറ,ഫര്‍സാന, സമീദ. എരിയപ്പാടി ബദര്‍ ജുമാ മസ്ജിദില്‍ കബറടക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad