കാസര്‍കോട് (www.evisionnews.co): മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദറലി തങ്ങളുടെ ആഹ്വാന പ്രകാരം കാസര്‍കോട് ജില്ലാ മുസ്്‌ലിം ലീഗിന്റെ നേതൃത്വത്തില്‍ കാസര്‍കോട് മണ്ഡലം കമ്മിറ്റി കഴിഞ്ഞ വെള്ളിയാഴ്ച പള്ളിപരിസരത്തും ശാഖാതലങ്ങളിലും ബക്കറ്റ് പിരിവിലൂടെ സ്വരൂപ്പിച്ച സഹായധനം കാസര്‍കോട് ജില്ലാ മുസ്്‌ലിം ലീഗ് പ്രസിഡന്റ് ടിഇ അബ്ദുല്ല സിഎച്ച് സെന്റര്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ അബ്ദുല്‍ കരീം കോളിയാട്, ജനറല്‍ കണ്‍വീനര്‍ മാഹിന്‍ കേളോട്ട്, ട്രഷറര്‍ എന്‍എ അബൂബക്കര്‍ എന്നിവര്‍ക്ക് കൈമാറി.
ചടങ്ങില്‍ ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹിമാന്‍, എന്‍എ നെല്ലിക്കുന്ന് എം എല്‍ എ, മുസ്ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, മണ്ഡലം സെക്രട്ടറി പിഎം ഇഖ്ബാല്‍, ഉദുമ മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എബി ഷാഫി, മുസ്ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് കെഎം ബഷീര്‍ മധൂര്‍ പഞ്ചായത്ത് മുസ്്‌ലിം ലീഗ് പ്രസിഡന്റ് ഹാരിസ് ചൂരി, മൊഗ്രാള്‍ പുത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് കമ്പാര്‍ എന്നിവര്‍ സംബന്ധിച്ചു.
Post a Comment
0 Comments