കാസര്‍കോട് (www.evisionnews.co): കോവിഡ് വാക്‌സിന്‍ നല്‍കുന്നതില്‍ പ്രവാസികള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യ മന്ത്രി വീണ ജോര്‍ജ്, ആരോഗ്യ വിഭാഗം പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ എന്‍. കോബ്രഗേഡ് എന്നിവര്‍ക്കയച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു. നിശ്ചിത അവധിക്കു നാട്ടിലെത്തുന്നവര്‍ക്കു തിരിച്ചു പോകുന്നതിനിടയില്‍ രണ്ട് ഡോസും ലഭ്യമാകണമെന്നതാണ് പ്രവാസികളുടെ ആഗ്രഹവും ആവശ്യവും. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ ഇല്ലാത്തതാണ് പ്രവാസികള്‍ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രശ്‌നം. വാക്‌സിനേഷനു ആധാര്‍ കാര്‍ഡാണ് നിലവില്‍ ഇവിടെ ഉപയോഗിക്കുന്നത്. ഇന്ത്യക്കകത്തും പുറത്തുമുള്ള വിമാനത്താവളങ്ങളില്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഈ സര്‍ട്ടിഫിക്കറ്റിലാകട്ടെ ആധാര്‍ കാര്‍ഡ് നമ്പരാണ് രേഖപ്പെടുത്തുന്നത്. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ ചേര്‍ത്താല്‍ മാത്രമേ വാക്‌സിന്‍ ചെയ്തിട്ടുണ്ടെന്ന് വിദേശരാജ്യങ്ങളില്‍ തെളിയിക്കാനാവൂ. ആയതിനാല്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ കൂടി രേഖപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്നും എന്‍എ നെല്ലിക്കുന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
വാക്‌സിന്‍: പ്രവാസികള്‍ക്ക് മുന്‍ഗണന നല്‍കണം: എന്‍എ നെല്ലിക്കുന്ന്
18:46:00
0

Post a Comment
0 Comments