കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ കോവിഡ് രോഗവ്യാപനത്തിനൊപ്പം വാക്സിന്‍ ക്ഷാമവും രൂക്ഷമാകുന്നു. ഇനി ജില്ലയില്‍ അയ്യായിരം പേര്‍ക്ക് കുത്തിവെക്കാനുള്ള വാക്‌സിന്‍ മാത്രമാണ് ബാക്കിയുള്ളത്. ഇന്നലെ 15000 ഡോസുകള്‍ എത്തിയിരുന്നു. പതിനായിരത്തോളം വൈകിട്ടോടെ കൊടുത്തുതീര്‍ന്നു. രജിസ്്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴിയാക്കിയതോടെ വാകിസനെത്തുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും ആവശ്യത്തിന് വാക്‌സിന്‍ എത്തിയില്ലെങ്കില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ കുത്തിവെയ്പ് തന്നെ പ്രതിസന്ധിയിലാവുമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്.
ജില്ലയില്‍ 46 സര്‍ക്കാര്‍ ആസ്പത്രികളിലും 10 സ്വകാര്യ ആശുപത്രികളും വഴിയാണ് കോവിഡ് വാക്സീന്‍ കുത്തിവയ്പ് നടത്തുന്നത്. വ്യാഴാഴ്ചത്തെ കണക്ക് പ്രകാരം 2,61,763 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. ഇതില്‍ 226610 പേര്‍ ആദ്യ ഡോസും 35153 പേര്‍ രണ്ടാം ഡോസും എടുത്തു. ജില്ലയില്‍ 45 വയസിന് മുകളിലുള്ളവര്‍ക്കാണ് നിലവില്‍ വാക്‌സിന്‍ നല്‍കുന്നത്. മൂന്നരലക്ഷത്തിന് മുകളില്‍ ഈ പരിധിയില്‍ വരുമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍. മെയ് ഒന്നുമുതല്‍ 18 വയസിന് മുകളിലുള്ളവര്‍ക്ക് കൂടി വാക്‌സിന്‍ നല്‍കാന്‍ നിര്‍ദേശമുണ്ട്. ആവശ്യമായ വാക്‌സിന്‍ എത്തിയില്ലെങ്കില്‍ കുത്തിവെയ്പ് അവതാളത്തിലാകും.
ജില്ലയില്‍ പ്രതിദിനം 7000ത്തിനും 8000ത്തിനുമിടയിലാണ് കുത്തിവെക്കുന്നവരുടെ എണ്ണം. ജനറല്‍ ആസ്പത്രിയുടെ പുലിക്കുന്നിലെ വാക്‌സിനേഷന്‍ ക്യാമ്പില്‍ തന്നെ ദിനംപ്രതി 400- 500നുമിടയില്‍ പേര്‍ കുത്തിവെയ്പ് എടുക്കുന്നുണ്ട്.
Post a Comment
0 Comments