Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരത്ത് എകെഎം: കാസര്‍കോട്ട് അഞ്ചു പേരുകള്‍ പരിഗണനയില്‍, അന്തിമതീരുമാനം രണ്ടുദിവസത്തിനകം



കാസര്‍കോട് (www.evisionnews.co): സ്ഥാനാര്‍ത്ഥി നിര്‍ണയം അവസാനഘട്ടത്തില്‍ എത്തിനില്‍ക്കെ മഞ്ചേശ്വരം മണ്ഡലത്തില്‍ യൂത്ത് ലീഗ് നേതാവും മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ എകെഎം അഷ്റഫിന്റെ സ്ഥാനാര്‍ത്ഥിത്വം ഏതാണ്ട് ഉറപ്പിച്ചു. എകെഎമ്മിന്റെ പേര് മാത്രമെ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയില്‍ നിന്നും സംസ്ഥാനത്തേക്ക് പോയിട്ടുള്ളൂ.

നേരത്തെ കെഎം ഷാജി കാസര്‍കോട്ടേക്ക് പരിഗണിക്കുകയാണെങ്കില്‍ ജില്ലാ കമ്മിറ്റിയുടെ ലിസ്റ്റിലുള്ള പേര് എന്ന നിലയ്ക്ക് എന്‍എ നെല്ലിക്കുന്നിനെ മഞ്ചേശ്വരത്തേക്ക് മത്സരിപ്പിച്ചേക്കുമെന്ന് ചര്‍ച്ചയുണ്ടായിരുന്നു. അങ്ങനെയാണെങ്കില്‍ മാത്രമേ മഞ്ചേശ്വരത്ത് എകെഎം അഷറ്ഫിന് അവസരം നഷ്ടമാകൂ. കെഎം ഷാജി കാസര്‍കോട്ടേക്കില്ലെന്ന് തുറന്നുപറഞ്ഞതോടെ നിലവില്‍ എകെഎമ്മിന് മഞ്ചേശ്വരം ഉറച്ചമട്ടാണ്. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി അഞ്ചു മണ്ഡലങ്ങളിലേക്ക് നിര്‍ദേശിച്ച പേരുകളില്‍ ഒന്ന് കൂടിയാണ് എകെഎമ്മിന്റേത്.

അതേസമയം കാസര്‍കോട് മണ്ഡലത്തില്‍ നിന്നും അഞ്ചുപേരുകളാണ് മണ്ഡലം പാര്‍ലമെന്ററി ബോര്‍ഡ് സംസ്ഥാന കമ്മിറ്റിക്ക് കൈമാറിയത്. എന്‍എ നെല്ലിക്കുന്നിന് പുറമെ ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുള്ള, ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹ്്മാന്‍, സെക്രട്ടറി മുനീര്‍ ഹാജി, മണ്ഡലം ട്രഷറര്‍ മാഹിന്‍ കേളോട്ട് എന്നിവരുടെ പേരുകളാണ് നിര്‍ദേശിച്ചിരിക്കുന്നത്. (www.evisionnews.co) സിറ്റിംഗ് എംഎല്‍എയെ സ്ഥിരപ്പെടുത്താണ് തീരുമാനെങ്കില്‍ എന്‍എക്ക് തന്നെയാകും മൂന്നാം തവണയും അവസരം നല്‍കുക. യുഡിഎഫിന് ഭരണം ലഭിക്കുകയാണെങ്കില്‍ ഒരു മന്ത്രി പദവി ജില്ലയ്ക്ക് ലഭിക്കുമെന്നുള്ള പ്രതീക്ഷയുമുണ്ട്. പുതുമുഖത്തെ പരിഗണിക്കുകയാണെങ്കില്‍ മറ്റു നാലുപേരുകളാണ് സജീവ പരിഗണനയിലുള്ളത്.

സ്ഥാനാര്‍ത്ഥി നിര്‍ണയയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസവും ജില്ലാ, മണ്ഡലം ഭാരവാഹികളെ പാണക്കാട്ടേക്ക് വിളിപ്പിച്ച് അഭിപ്രായം ആരാഞ്ഞിരുന്നു. അടുത്ത രണ്ടുദിവസങ്ങള്‍ക്കകം അന്തിമ തീരുമാനം ഉണ്ടായേക്കുമെന്നാണ് അറിയുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad