Type Here to Get Search Results !

Bottom Ad

ജില്ലാ ക്രിക്കറ്റ് ലീഗ് മാച്ച് ബി ഡിവിഷന്‍: ഐലന്റ് തുരുത്തി ഫൈനലില്‍


കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ജില്ലാ ക്രിക്കറ്റ് ലീഗ് മാച്ച് ബി ഡിവിഷനില്‍ ഐലാന്റ് തുരുത്തി ഫൈനലില്‍. ശക്തരായ കിങ്സ് സ്റ്റാര്‍ ചേരൂരിനെയാണ് ഐലാന്റ് സെമിയില്‍ പരാജയപ്പെടുത്തിയത്. രാവിലെ മാന്യ കെസിഎ സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കിങ് സ്റ്റാര്‍ ചേരൂര്‍ 13.3 ഓവറില്‍ 96 റണ്‌സിന്‍ എല്ലാരും പുറത്തായി. ഐലാന്റിന് വേണ്ടി ഫത്താഹ് 4, യൂസുഫ് 2 വീതം വിക്കറ്റുകള്‍ നേടി.

മറുപടി ബാറ്റിങിന് ഇറങ്ങിയ ഐലാന്റ് തുരുത്തി 17.2 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ആന്‍സാഫ് 36, കാഷിഫ് 22 നേടി. ഫെനലില്‍ എത്തിയതോടെ ഐലാന്റ് തുരുത്തി ബി ഡിവിഷനില്‍ നിന്ന് എ ഡിവിഷനിലേക്ക് തെരത്തെടുക്കപ്പെട്ടു. ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിലെ വിന്നേഴ്സ് ചെര്‍ക്കള ഹാപ്പി ഒളയത്തടുക്ക മത്സരത്തില്‍ ജയിക്കുന്ന ടീമുമായാണ് ഐലാന്റ് തുരുത്തി ശനിയാഴ്ച ഫൈനലില്‍ ഏറ്റുമുട്ടുക. ശനിയാഴ്ച ഉച്ചക്ക് ശേഷമാണ് ഫൈനല്‍ മത്സരം.

Post a Comment

0 Comments

Top Post Ad

Below Post Ad