Type Here to Get Search Results !

Bottom Ad

തുടര്‍ഭരണം മുസ്ലിം പിന്നോക്ക- സംവരണ സമൂഹങ്ങളുടെ സര്‍വനാശത്തിന് ഇടയാക്കുമെന്ന് മെക്ക


കേരളം (www.evisionnews.co): നിയമസഭാ തെരഞ്ഞെടുപ്പില്‍ സാമൂഹിക നീതിയും വിദ്യാഭ്യാസ-ഉദ്യോഗ തൊഴില്‍ മേഖലകളിലെ പ്രാതിനിധ്യവും പങ്കാളിത്തവും ഉറപ്പു വരുത്താന്‍ മുന്നണികള്‍ തയ്യാറാവണമെന്ന് മെക്ക. ന്യൂനപക്ഷ പിന്നോക്ക ജനവിഭാഗങ്ങള്‍ക്കും അധഃസ്ഥിത പീഡിത ജനവിഭാഗങ്ങള്‍ക്കും നീതി ഉറപ്പു വരുത്തുന്ന മുന്നണിയെയും പാര്‍ട്ടികളെയും ജനാധിപത്യ കക്ഷികളെയും അധികാരത്തിലേറ്റുവാന്‍ വിവേകപൂര്‍വം വോട്ടവകാശം വിനിയോഗിക്കണമെന്നും മെക്ക സംസ്ഥാന നേതൃയോഗം പറഞ്ഞു.

കേരളപ്പിറവിക്ക് ശേഷം സംസ്ഥാനം അനുഭവിച്ചറിയാത്ത തരത്തിലുള്ള വര്‍ഗീയ ധ്രുവീകരണ പ്രവര്‍ത്തനമാണ് എല്‍.ഡി.എഫ് സര്‍ക്കാരും വര്‍ഗീയ ഫാസിസ്റ്റ് കക്ഷികളും കൂടി നടത്തിക്കൊണ്ടിരിക്കുന്നതെന്നും മെക്ക പ്രസ്താവനയില്‍ പറഞ്ഞു. മുസ്ലിം, പിന്നോക്ക -സംവരണ സമൂഹങ്ങളുടെ സര്‍വ്വനാശത്തിന് ഇടയാക്കുന്ന തുടര്‍ഭരണം സംസ്ഥാനത്ത് ഉണ്ടാവാന്‍ പാടില്ല എന്നതാണ് നീതിബോധമുള്ളവരുടെ ചിന്താഗതി. സംഘ്പരിവാറുമായുള്ള എല്‍.ഡി.എഫിന്റെ രഹസ്യബാന്ധവം ഉള്‍പ്പെടെയുള്ള മുഴുവന്‍ അഴിമതിക്കറകളും ഭക്ഷ്യകിറ്റുകള്‍ കഴുകിക്കളയുമെന്ന് അവര്‍ അഹങ്കരിക്കുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad