കാസര്‍കോട് (www.evisionnews.co): നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികമായി ഒരു സീറ്റുവേണമെന്ന ഐഎന്‍എല്ലിന്റെ ആവശ്യം തള്ളി. ഇക്കുറിയും ഐഎന്‍എല്‍ മൂന്നു സീറ്റില്‍ തന്നെ മത്സരിക്കും. നാലു സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും മൂന്നു സീറ്റ് തന്നെ നല്‍കിയാല്‍ മതിയെന്നാണ് സി.പി.എം നിലപാട്.
വിജയസാധ്യതയുള്ള ഉദുമ സീറ്റ് വേണമെന്ന ഐ.എന്‍.എല്‍ ആവശ്യവും സി.പി.എം തള്ളി. എന്നാല്‍ നിലവില്‍ വിജയസാധ്യതയുള്ള മണ്ഡലമാണ് കോഴിക്കോട് സൗത്തെന്നാണ് സി.പി.എം നിലപാട്. അവിടെ എം.കെ മുനീറാണ് എം.എല്‍.എ. എന്നാല്‍ ഇത്തവണ മുനീര്‍ മണ്ഡലം മാറുമെന്നുറപ്പായതിനാല്‍ സൗത്തില്‍ വിജയിക്കാനാകുമെന്നാണ് ഇടതുമുന്നണി കണക്കുകൂട്ടല്‍.
Post a Comment
0 Comments