കാഞ്ഞങ്ങാട് (www.evisionnews.co): ഇരിയയില്‍ നിര്‍മാണത്തിനിടെ വീടിന്റെ സണ്‍ സൈസ് തകര്‍ന്നുവീണ് തൊഴിലാളി മരിച്ചു. ഇരിയ പുണൂരില്‍ ചൊവാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. തൊഴിലാളിയായ കള്ളാര്‍ സ്വദേശി മോഹനന്‍ (34) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളിയായ സാജു (25) നില അതിവ ഗുരുതമായതില്‍ മംഗളൂരു ആസ്പത്രിയില്‍ കൊണ്ടുപോയി.
പുണൂരിലെ സൈനികന്‍ ശരത് ലാലിന്റെ വീട് നിര്‍മാണത്തിതിനിടെയാണ് അപകടം നടന്നത്. അപകടം സംഭവിച്ച സമയത്ത് താഴെ നിന്ന് ജോലി ചെയ്യുകയായിരുന്ന് മോഹനന് മുകളിലേക്ക്് വീഴുകയായിരുന്നു. ഇതിനിടയില്‍ അന്യസംസ്ഥാന തൊഴിലാളി സാജുവും പെട്ടു പോയി. സാജു വീണത് മറ്റു തൊഴിലാളികള്‍ കണ്ടതോടെ സാജുവിനെ ജെസിബി കൊണ്ടു പുറത്തെടുത്ത് ആസ്പത്രിയിലേക്ക് കൊണ്ടുപോയിരുന്നു.
സാജുവിന്റെ ഇടതു കാല്‍ തകര്‍ന്നിട്ടുണ്ട്. അതിനിടയിലാണ് മോഹനന്‍ കല്ലിനിടയില്‍പെട്ടത് ആരും കണ്ടില്ല. കുറച്ച് സമയത്തിന് മോഹനന്‍ കല്ലിനടയില്‍പ്പെട്ടത് മനസിലാക്കി ജെസിബി കൊണ്ട് പുറത്തെടുക്കുമ്പോഴെക്കും അദ്ദേഹം മരിക്കുകയായിരുന്നു. നിര്‍മാണത്തിലുള്ള അപാകതയാണ് അപകട കാരണമെന്നാണ് കരുതുന്നത്.
ചൊവാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് അപകടം നടന്നത്. കാഞ്ഞങ്ങാട് നിന്നുള്ള അഗ്നിശമന സേന എത്തി രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി. അമ്പലത്തറ പൊലിസും എത്തിയിരുന്നു. ഭാര്യ: രമ്യ, മക്കള്‍: ശ്രീലക്ഷ്മി, ശ്രീനന്ദ, പിതാവ്: പരേതനായ രാഘവന്‍, സഹോദരങ്ങള്‍: പിആര്‍ പ്രസാദ്, പിആര്‍ ഉഷ.
Post a Comment
0 Comments