കേരളം(www.evisionnews.co): യു.ഡി.എഫ് നേതാക്കള്‍ക്ക് ഒപ്പംനിന്ന് ഫോട്ടോ എടുത്ത രണ്ടു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി കൊച്ചിയിലെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഷാള്‍ അണിയിക്കുകയും മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം നിന്നു ഫോട്ടോയെടുക്കുകയും ചെയ്ത പോലീസുകാര്‍ക്കെതിരെയാണ് നടപടി. എറണാകുളം റൂറലിലെ ഉദ്യോഗസ്ഥരായ ബിജു, സില്‍ജന്‍ എന്നിവരെയാണ് ചട്ടലംഘനം നടത്തി എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
കൊച്ചി സിറ്റി പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ചാണ് റിപ്പോര്‍ട്ട് നല്‍കിയത്. കല്ലൂര്‍ക്കാട് എ.എസ്.ഐ. ബിജു, സിറ്റി ജില്ലാ ആസ്ഥാനത്തെ എ.എസ്.ഐ. ജോസ് ആന്റണി, സിറ്റി കണ്‍ട്രോള്‍ റൂം എ.എസ്.ഐ. ഷിബു ചെറിയാന്‍, എറണാകുളം റൂറല്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ക്യാമ്പിലെ സി.പി.ഒ. സില്‍ജന്‍, സിറ്റി ഹെഡ് ക്വാര്‍ട്ടേഴ്‌സ് ക്യാമ്പിലെ സി.പി.ഒ. ദിലീപ് സദാനന്ദന്‍ എന്നിവര്‍ക്കെതിരേയാണ് റിപ്പോര്‍ട്ട്. സിറ്റിയിലെ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിക്കുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്.
കൊച്ചി സിറ്റി ഹെഡ് ക്വാര്‍ട്ടേഴ്‌സ് ക്യാമ്പിലെ വാട്‌സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് പോലീസുകാര്‍ക്ക് വിനയായത്.രമേശ് ചെന്നിത്തലയെ പോലീസുകാര്‍ ചേര്‍ന്ന് ഷാള്‍ അണിയിക്കുന്നതും കെ.പി.സി.സി. പ്രസിഡന്റിനൊപ്പം നില്‍ക്കുന്നതുമായ ഫോട്ടോകള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. വ്യാഴാഴ്ച രാത്രി എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ വെച്ചാണ് പോലീസുകാര്‍ നേതാക്കളെ കണ്ടത്.
Post a Comment
0 Comments