കാസര്‍കോട് (www.evisionnews.co): മോട്ടോര്‍ ആന്റ് എഞ്ചിനിയറിംഗ് വര്‍ക്കേര്‍സ് യൂണിയന്‍ (എസ്.ടി.യു) ജില്ലാ ഫെഡറേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കലക്ട്രേറ്റ് മാര്‍ച്ച് നടത്തി. അനിയന്ത്രിതമായ ഇന്ധനവില വര്‍ദ്ധനവ് പിന്‍വലിക്കുക, കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നടത്തുന്ന ഇന്ധന നികുതിയിലെ ക്കൊള്ള അവസാനിപ്പിക്കുക, പബ്ലിക്ക് വാഹനങ്ങളുടെ കാലാവധി 15 വര്‍ഷമായി നിജപ്പെടുത്തിയ തീരുമാനം പിന്‍വലിക്കുക, ടാക്‌സി വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കാന്‍ സബ്‌സഡി അനുവദിക്കുക എന്നീ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ കലക്ട്രേറ്റ് മാര്‍ച്ച് എസ് ടി യു ദേശീയ വൈസ് പ്രസിഡണ്ട് എ അബ്ദുള്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ ജനറല്‍ സെക്രട്ടറി ഷറീഫ് കൊടവഞ്ചി അദ്ധ്യക്ഷത വഹിച്ചു. മുസ്്‌ലിം ലീഗ് ജില്ലാ സെക്രട്ടറി മൂസാബി ചെര്‍ക്കളം, എസ്ടിയു ജില്ലാ പ്രസിഡണ്ട് എ അഹമ്മദ് ഹാജി, ജില്ലാ സെക്രട്ടറി മുത്തലി പാറകെട്ട്, ഫെഡറേഷന്‍ നേതാക്കളായ ഉമ്മര്‍ അപ്പോളോ, അബൂബക്കര്‍ കണ്ടത്തില്‍, സുബൈര്‍ മാര, സംസീര്‍ തൃക്കരിപ്പൂര്‍, ഖാദര്‍ മുഗ്രാല്‍, എസ്എം അബ്ദുല്‍ റഹ്മാന്‍, ഹാരിസ് ബോവിക്കാനം, കലീല്‍ പടിഞ്ഞാര്‍, മൊയ്‌നുദ്ദീന്‍ ചെമനാട്, അഷ്‌റഫ് മുതലപ്പാറ, അഹമ്മദ് കപ്പണക്കാല്‍, കരീം മൂന്നാം മൈല്‍, കരീം മൈത്രി, റഫീഖ് ഒളയത്തടുക്ക, മജീദ് കൊമ്പനടുക്കം, ഇബ്രാഹിം ചെങ്കള, സിദ്ധീഖ് ചേരൂര്‍, കെ. മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ ഖാദര്‍ സിദ്ധ, ഷുക്കൂര്‍ ബാവാ നഗര്‍, റഷീദ് മുറിയനാവി, സമീര്‍ സീതാംഗോളി, യൂസുഫ് ഹാജി, അബ്ദുല്‍ റഹ്്മാന്‍ പടന്ന, അഷ്‌റഫ് തൃക്കരിപ്പൂര്‍
പ്രസംഗിച്ചു.
Post a Comment
0 Comments