കാസര്‍കോട് (www.evisionnews.co): കാസര്‍കോട് മുളിയാര്‍ സ്വദേശി റാസല്‍ ഖൈമയില്‍ കുഴഞ്ഞുവീണ് മരിച്ചു. ബെള്ളിപ്പാടിയിലെ ഹമീദിന്റെ മകന്‍ ബഷീര്‍ (40)ആണ് മരിച്ചത്. ആസ്റ്റര്‍ ഫാര്‍മസി ജീവനക്കാരനായിരുന്ന ബഷീറിനെ മരുന്നു കൈമാറാന്‍ പോയി തിരിച്ചുവരാത്തത്തിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടെയാണ് റോഡരികില്‍ വീണുകിടന്നത് കണ്ടത്. ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
വീടുനിര്‍മാണത്തിന് തറക്കല്ലിട്ട ശേഷം പതിനഞ്ച് ദിവസം മുമ്പാണ് നാട്ടില്‍ നിന്നും മടങ്ങിയത്. മാതാവ്. പരേതയായ ബീഫാത്തിമ്മ. നസീറയാണ് ഭാര്യ. വിദ്യാര്‍ത്ഥികളായ അഷിവ, അഫ്ര മക്കളാണ്. ഏക സഹോദരന്‍ അഷ്റഫ് ദുബൈയിലാണ്. നാട്ടുകാര്‍ക്കിടയില്‍ ഏറെ പ്രിയങ്കരനായിരുന്ന ബഷീറിന്റെ മരണം നാടിന്റെ ദുഖമായി.
Post a Comment
0 Comments