ദേശീയം (www.evisionnews.co): മഞ്ഞുമല ഇടിഞ്ഞുണ്ടായ വലിയ ദുരന്തം നേരിടുന്ന ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ സേനകളെ വിന്യസിച്ച് കേന്ദ്രം. ഇന്ത്യന്‍ സൈന്യത്തിന്റെ ആറ് നിരകള്‍ 600 ഓളം ഉദ്യോഗസ്ഥര്‍ ഇതിനകം തന്നെ പ്രളയബാധിത പ്രദേശങ്ങളിലേക്ക് നീങ്ങുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി സൈന്യം ഹെലികോപ്റ്ററുകളും വിന്യസിച്ചിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും പ്രാദേശിക ഭരണകൂടവുമായി ഏകോപിപ്പിക്കുന്നതില്‍ ഋഷികേശിനടുത്തുള്ള സൈനിക കേന്ദ്രം സജീവമായി ഇടപെടുന്നുണ്ട്. ഇന്ത്യന്‍ വ്യോമസേനയുടെ (ഐഎഎഫ്) രണ്ട് മി -17, ഒരു എഎല്‍എച്ച് ധ്രുവ് ചോപ്പര്‍ എന്നിവയുള്‍പ്പെടെ മൂന്ന് ചോപ്പറുകള്‍ ഡെറാഡൂണിലും സമീപ പ്രദേശങ്ങളിലും രക്ഷാപ്രവര്‍ത്തനത്തിനായി നിലയുറപ്പിച്ചിട്ടുണ്ട്. ആവശ്യാനുസരണം കൂടുതല്‍ വിമാനങ്ങളെ വിന്യസിക്കുമെന്ന് വ്യോമസേന അധികൃതര്‍ അറിയിച്ചു.
Post a Comment
0 Comments